മാരിയമ്മ ആള് ചില്ലറക്കാരിയല്ല; ബസിൽ മോഷണശ്രമത്തിനിടെ നാടോടി സ്ത്രീ പോലീസ് പിടിയിൽ; കൈയിലെ വിലകൂടിയ ഫോൺ പരിശോധിച്ചപ്പോൾ പുറത്ത് വന്നത് മറ്റൊരു മോഷണത്തിന്‍റെ തുമ്പും…

കോ​ട്ട​യം: ചി​ങ്ങ​വ​നം പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ൽ ബ​സി​ലെ ക​വ​ർ​ച്ച​യ്ക്ക് തു​ന്പു​ണ്ടാ​യി. മോ​ഷ്ടി​ച്ച മൊ​ബൈ​ൽ ഫോ​ണും കി​ട്ടി. സ്വ​കാ​ര്യ ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ ബാ​ഗി​ൽ നി​ന്നു പ​ണം മോ​ഷ്്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് യാ​ത്ര​ക്കാ​ർ പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച നാ​ടോ​ടി സ്ത്രീ​യെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് മ​റ്റൊ​രു മോ​ഷ​ണക്കേസ് വി​വ​രം പു​റ​ത്താ​യ​ത്. ത​മി​ഴ്നാ​ട് മേ​ട്ടു​പാ​ള​യം സ്വ​ദേ​ശി​നി മാ​രി​യ​മ്മ (45)യേ​യാ​ണ് ചി​ങ്ങ​വ​നം പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജെ​സ്റ്റി​ൻ എ​ന്ന സ്വ​കാ​ര്യ ബ​സി​ലെ യാ​ത്ര​ക്കാ​രി​യു​ടെ പ​ണം മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് പി​ടി​യി​ലാ​യ​ത്. ബ​സ് പ​ന്നി​മ​റ്റ​ത്ത് എ​ത്തി​യ​പ്പോ​ഴാണ് വാ​ഴ​ച്ചി​റ വ​ട​ക്കേ​പ​റ​ന്പി​ൽ ത​ങ്ക​മ്മ ചാ​ക്കോ​യു​ടെ ബാ​ഗി​ന്‍റെ സി​ബ് ഒ​രു സ്ത്രീ ​തു​റ​ക്കു​ന്ന​തു മ​റ്റു യാ​ത്ര​ക്കാ​ർ ക​ണ്ട​ത്. യാ​ത്ര​ക്കാ​ർ ക​യ്യോ​ടെ പി​ടി​കൂ​ടി സ്ത്രീ​യെ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു. ത​ങ്ക​മ്മ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്നും ന​ഷ്്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നു ക​ണ്ടെ​ത്തി.

പ​ക്ഷേ ചി​ങ്ങ​വ​നം പോ​ലീ​സ് മാ​രി​യ​മ്മ​യു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ൾ വി​ല കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണ്‍ ല​ഭി​ച്ചു. തു​ട​ർ​ന്ന് ഇ​വ​രെ ചോ​ദ്യം ചെ​യ്തെ​ങ്കി​ലും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി സം​സാ​രി​ച്ച​തോ​ടെ പോ​ലീ​സ് ഫോ​ണ്‍ പ​രി​ശോ​ധി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ ഡോ. ​റോ​സ​മ്മ മാ​ത്യു​വി​ന്‍റേ​താ​ണ് ഫോ​ണ്‍ എ​ന്നു മ​ന​സി​ലാ​യി. ഇ​വ​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് ബ​സി​ൽ വ​ച്ച് പ​ണ​വും ഫോ​ണും പോ​ക്ക​റ്റ​ടി​ച്ച​താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

ബ​സി​ൽ വ​ച്ചു ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു നി​ന്നുക ന​ഷ്്ട​പ്പെ​ട്ട​താ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടു. ഇ​തോ​ടെ മാ​രി​യ​മ്മ​യു​ടെ പേ​രി​ൽ ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഈ ​സ​മ​യം മാ​രി​യ​മ്മ​യു​ടെ ബി​പി​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വും ഉ​യ​ർ​ന്ന​തോ​ടെ ഇ​വ​രെ പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഡോ​ക്ട​റു​ടെ മൊ​ബൈ​ൽ ഫോ​ണും പ​ണ​വും മോ​ഷ്ടി​ച്ച​തി​ന് ചി​ങ്ങ​വ​നം പോ​ലീ​സ് കേ​സെ​ടു​ത്ത് കോ​ട്ട​യം ഈ​സ്റ്റ് സ്റ്റേ​ഷ​നി​ലേ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും.

Related posts