ജയിലിൽ കിടന്ന് കൊണ്ട് പുതിയ മോഷണ പദ്ധതി ആസൂത്രണം ചെയ്തു;  ജയിലിൽ നിന്നു പുറത്തിറങ്ങി  ഉടൻ മോഷണം; പ്രതികളെ പോലീസ് കുടുക്കിയതിങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ജ​യി​ലി​ൽ വ​ച്ച് മോ​ഷ​ണ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ ശേ​ഷം മോ​ഷ​ണം ന​ട​ത്തി​യ ര​ണ്ട് മോ​ഷ്ടാ​ക്ക​ളെ തി​രു​വ​ന​ന്ത​പു​രം സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ളി​ല്ലാ​തെ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ ക​യ​റി​യാ​ണ് ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. വ​ള്ള​ക്ക​ട​വ് ഖ​ദീ​ജ മ​ൻ​സി​ലി​ൽ നി​ന്നും ഇ​പ്പോ​ൾ പു​ഞ്ച​ക്ക​രി മു​ട്ട​ള​ക്കു​ഴി ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഷാ​രൂ​ഖ് ഖാ​ൻ (20), കൊ​ല്ലം, മേ​യ​നൂ​ർ ശാ​സ്താം​പൊ​യ്ക, രാ​ജ​മ​ല്ലി സ​ദ​ന​ത്തി​ൽ പ്ര​ശാ​ന്ത് (23) എ​ന്നി​വ​രെ​യാ​ണ് സി​റ്റി ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സ് ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി.

മ​ണ​ക്കാ​ട് കൊ​ഞ്ചി​റ​വി​ള ഭാ​ഗ​ത്ത് ഒ​രു വീ​ട്ടി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഈ ​വീ​ട്ടി​ൽ നി​ന്നും നാ​ല​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മോ​ഷ​ണം പോ​യി​രു​ന്നു. വീ​ട്ടി​ലെ സി​സി​ടി​വി ഹാ​ർ​ഡ് ഡി​സ്കും മോ​ഷ്ടി​ച്ചു. അ​ടു​ത്ത കാ​ല​ത്ത് ജ​യി​ലി​ൽ നി​ന്നി​റ​ങ്ങി​യ മോ​ഷ്ടാ​ക്കാ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഷാ​ഡോ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ർ കു​ടു​ങ്ങി​യ​ത്.

അ​ടു​ത്തി​ടെ ക​ഴ​ക്കൂ​ട്ടം യു​ണൈ​റ്റ​ഡ് ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ് ക​ന്പ​നി ഓ​ഫീ​സ് കു​ത്തി തു​റ​ന്ന് ഒ​ന്നേ​കാ​ൽ ല​ക്ഷം മോ​ഷ്ടി​ച്ച കേ​സി​ൽ ജ​യി​ലി​ലാ​യി ജാ​മ്യം ല​ഭി​ച്ച് പു​റ​ത്തി​റ​ങ്ങി​യാ​ണ് ഷാ​രൂ​ഖ് ഖാ​ൻ വീ​ണ്ടും മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ജ​യി​ലി​ൽ ഉ​ണ്ടാ​യി​രു​ന്ന പ്ര​ശാ​ന്തു​മാ​യി ചേ​ർ​ന്ന് മോ​ഷ​ണ പ​ദ്ധ​തി​ക​ൾ ജ​യി​ലി​ൽ വെ​ച്ച് ആ​സൂ​ത്ര​ണം ന​ട​ത്തി​യാ​ണ് ഇ​വ​ർ വീ​ണ്ടും മോ​ഷ​ണം ആ​രം​ഭി​ച്ച​ത്. പോ​ക്സോ കേ​സി​ൽ ഉ​ൾ​പ്പെ​ട്ടാ​ണ് പ്ര​ശാ​ന്ത് ജ​യി​ലി​ലാ​യ​ത്.

പി​ടി​കൂ​ടാ​ൻ നേ​രം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഷാ​രൂ​ഖ്ഖാ​നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ് കീ​ഴ​ട​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. ഡി​സി​പി ആ​ർ.​ആ​ദി​ത്യ, ഫോ​ർ​ട്ട് ഏ​സി പ്ര​താ​പ​ൻ നാ​യ​ർ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഏ​സി പ്ര​മോ​ദ് കു​മാ​ർ, ക​ണ്‍​ട്രോ​ൾ റൂം ​ഏ​സി ശി​വ​സു​ത​ൻ പി​ള്ള, ഫോ​ർ​ട്ട് സി​എ ടി. ​മ​നോ​ജ്, ഷാ​ഡോ എ​എ​സ്ഐ​മാ​രാ​യ യ​ശോ​ധ​ര​ൻ, അ​രു​ണ്‍​കു​മാ​ർ ഷാ​ഡോ ടീ​മാം​ഗ​ങ്ങ​ൾ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts