ഫാദറും കുടുംബവും പുറത്തേക്ക് പോയപ്പോൾ അകത്ത് കടന്ന് കള്ളൻ കൊണ്ടുപോയത് 45 പവൻ; പോലീസ് നായയെ തടയാൻ വീടിനകത്തും പോയവഴിയിലും മുളക് പൊടിവിതറി കള്ളൻ

കോ​​ട്ട​​യം: കൂ​​രോ​​പ്പ​​ട​​യി​​ൽ വീ​​ട്ടി​​ൽ​ വ​​ൻ ക​​വ​​ർ​​ച്ച. 45 പ​​വ​​ൻ സ്വ​​ർ​​ണ​​വും 90,000 രൂ​​പ​​യും ക​​വ​​ർ​​ന്ന​​ത്. പാ​​ന്പാ​​ടി കൂ​​രോ​​പ്പ​​ട ചെ​​ന്നാ​​മ​​റ്റം ഇ​​ല​​പ്പ​​നാ​​ൽ ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​ന്‍റെ വീ​​ട്ടി​​ലാ​​ണ് ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്.

വീ​​ട്ടു​​കാ​​ർ പു​​റ​​ത്തു​​പോ​​യ സ​​മ​​യ​​ത്താ​​ണ് വീ​​ട് കു​​ത്തി​​ത്തു​​റ​​ന്ന് മോ​ഷ​ണം ന​ട​ന്ന​ത്. ക​​വ​​ർ​​ച്ച​​ക്ക് ശേ​​ഷം ര​​ക്ഷ​​പ്പെ​​ടു​​ന്പോ​​ൾ മോ​​ഷ്‌​ടാ​​വി​​ന്‍റെ കൈ​​യി​​ൽ​​നി​​ന്നു വീ​​ണെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്ന നി​​ല​​യി​​ൽ ര​​ണ്ട​​ര പ​​വ​​ൻ സ്വ​​ർ​​ണം പു​​ര​​യി​​ട​​ത്തി​​ന്‍റെ പ​​ല ഭാ​​ഗ​​ത്തു​​നി​​ന്നാ​യി കി​​ട്ടി.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30 നാ​​ണ് സം​​ഭ​​വം. ഫാ. ​​ജേ​​ക്ക​​ബ് നൈ​​നാ​​നും ഭാ​​ര്യ​​യും തൃ​​ക്കോ​​ത​​മം​​ഗ​​ല​​ത്തെ പ​​ള്ളി​​യി​​ലേ​​ക്കും മ​​റ്റു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പു​​റ​​ത്തേ​​ക്കും പോ​​യ സ​​മ​​യ​​ത്താ​​ണ് ക​​വ​​ർ​​ച്ച ന​​ട​​ന്ന​​ത്.

ഒ​​രു മു​​റി​​യി​​ൽ മാ​​ത്ര​​മാ​​ണ് മോ​​ഷ​​ണം ന​​ട​​ന്നി​​ട്ടു​​ള്ള​​ത്. അ​​ല​​മാ​​ര ത​​ക​​ർ​​ത്ത് സ്വ​​ർ​​ണ​​വും പ​​ണ​​വും ക​​വ​​രു​​ക​​യും മ​​റ്റ് സാ​​ധ​​ന​​ങ്ങ​​ൾ വാ​​രി​​വ​​ലി​​ച്ചി​​ട്ട നി​​ല​​യി​​ലാ​​ണ്.

വീ​​ടി​​ന്‍റെ മ​​റ്റു മു​​റി​​ക​​ളി​​ലും മോ​​ഷ​​ണ ശ്ര​​മം ന​​ട​​ന്നി​​ട്ടു​​ണ്ട്. അ​​ടു​​ക്ക​​ള വാ​​തി​​ൽ ത​​ക​​ർ​​ത്താ​​ണ് മോ​​ഷ്ടാ​​വ് അ​​ക​​ത്തു​​ക​​ട​​ന്ന​​ത്. മോ​ഷ്ടാ​വ് ക​​വ​​ർ​​ച്ച​​യ്ക്ക് ശേ​​ഷം സ​​മീ​​പ​​ത്തെ പു​​ര​​യി​​ട​​ത്തി​​ൽ​കൂ​​ടി ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ട​​താ​​യാ​​ണ് പ്രാ​​ഥ​​മി​​ക വി​വ​രം.

ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ​​വ​​ർ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​തി​​നു ശേ​​ഷം വീ​​ട് മു​​ഴു​​വ​​നും ര​​ക്ഷ​​പ്പെ​​ട്ട വ​​ഴി​​ക​​ളി​​ലും മു​​ള​​കു​​പൊ​​ടി വി​​ത​​റി​​യി​​ട്ടു​​മു​​ണ്ട്.

പാ​​ന്പാ​​ടി പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. വീ​​ട്ടു​​കാ​​ർ തി​​രി​​കെ വീ​​ട്ടി​​ലെ​​ത്തു​​ന്ന​​തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് മോ​​ഷ്‌​ടാ​​വ് ക​​ട​​ന്നു ക​​ള​​ഞ്ഞ​​തെ​​ന്നും വീ​​ടി​​നെ​​പ്പ​​റ്റി​​യും ചു​​റ്റു​​പാ​​ടി​​നെ​​യും​​പ​​റ്റി അ​​റി​​യു​​ന്ന​​വ​​രാ​​ണ് മോ​​ഷ​​ണം ന​​ട​​ത്തി​​യ​​തെ​​ന്നു​​മാ​​ണ് പോ​​ലീ​​സ് സം​​ശ​​യി​​ക്കു​​ന്ന​​ത്.

Related posts

Leave a Comment