എ​ന്‍റെ കൈ ​കാ​ണു​ന്നു കാ​ല് കാ​ണു​ന്നു എ​ന്നൊ​ക്കെ​യാ​ണ് പ​ല​രു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍; സദാചാര ആങ്ങളമാർക്ക് മറുപടിയുമായി സാനിയ

യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​യ താ​ര​മാ​ണ് സാ​നി​യ ഇ​യ്യ​പ്പ​ന്‍. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ സാ​നി​യ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ള്‍ എ​ല്ലാം ത​ന്നെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​റു​ണ്ട് .

സാ​നി​യ പ​ങ്കു​വ​യ്ക്കു​ന്ന പ​ല ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ നേ​രി​ടാ​റു​ണ്ട്. ഇ​തി​നെ​ല്ലാം താ​രം ചു​ട്ട​മ​റു​പ​ടി​യും ന​ല്‍​കാ​റു​ണ്ട്. താ​രം പ​ങ്കു​വ​യ്ക്കു​ന്ന ഗ്ലാ​മ​ർ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളാ​ണ് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്ന​ത് .

ഇ​പ്പോ​ഴി​താ ത​നി​ക്ക് നേ​രെ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​നി​യ.””ഞാ​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റ് ചെ​യ്യു​ന്ന ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ക​ണ്ട് പ​ല​രും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

എ​നി​ക്ക് 15 വ​യ​സു​ള്ള​പ്പോ​ഴാ​ണ് ക്വീ​ന്‍ എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. ഫാ​ഷ​ന്‍ ഭ​യ​ങ്ക​ര ഇ​ഷ്ട​മു​ള്ള ആ​ളാ​യ​ത് കൊ​ണ്ടു ത​ന്നെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൊ​ക്കെ ഫോ​ട്ടോ​സ് ഇ​ടാ​റു​ണ്ട്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഞാ​ന്‍ ചി​ത്ര​ങ്ങ​ള്‍ ഇ​ടു​മ്പോ​ള്‍ എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് അ​റി​യി​ല്ല പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. എ​ന്‍റെ കൈ ​കാ​ണു​ന്നു കാ​ല് കാ​ണു​ന്നു എ​ന്നൊ​ക്കെ​യാ​ണ് പ​ല​രു​ടെ​യും ബു​ദ്ധി​മു​ട്ടു​ക​ള്‍.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ല മേ​സേ​ജു​ക​ളും വ​രാ​റു​ണ്ട്. ഇ​തി​ലൂ​ടെ എ​നി​ക്ക് മ​ന​സി​ലാ​യ​ത് ഇ​വ​യൊ​ന്നും ഒ​രി​ക്ക​ലും മാ​റാ​ന്‍ പോ​കു​ന്നി​ല്ല എ​ന്നാ​ണ്.

എ​ന്നെ സ​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​വ​രോ​ട് ഞാ​ന്‍ ന​ന്ദി പ​റ​യു​ന്നു. ഞാ​നൊ​രി​ക്ക​ലും മാ​റാ​ന്‍ പോ​കു​ന്നി​ല്ല”- സാ​നി​യ പ​റ​ഞ്ഞു.ത​നി​ക്ക് നേ​രേ ഉ​യ​രു​ന്ന വി​മ​ര്‍​ശ​ന​ങ്ങ​ളി​ല്‍ താ​രം നേ​ര​ത്തെ​യും പ്ര​തി​ക​രി​ച്ചി​രു​ന്നു.

സ​ദാ​ചാ​ര പോലീ​സി​നോ​ട് എ​ന്ന് പ​റ​ഞ്ഞ് ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ച് സാ​നി​യ ചു​ട്ട​മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. വ​സ​ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സൈ​ബ​ര്‍ ആ​ക്ര​ണ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന താ​ര​മാ​ണ് ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍.

ക്വീ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള​ളി​ത്തി​ര​യി​ല്‍ ചു​വ​ട് വെ​ച്ച് സാ​നി​യ തു​ട​ക്കം മു​ത​ല്‍ ത​ന്നെ സ​ദാ​ചാ​ര​വാ​ദി​ക​ളു​ടെ സ്ഥി​രം ഇ​ര​യാ​യി​രു​ന്നു.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വെ​യ്ക്കു​ന്ന താ​ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം ചി​ത്ര​ങ്ങ​ള്‍​ക്കും വീ​ഡി​യോ​ക​ള്‍​ക്കും മോ​ശ​മാ​യ ക​മ​ന്‍റു​മാ​യി എ​ത്താ​റു​ണ്ട്.

ആ​ദ്യ​മൊ​ക്കെ താ​രം മൗ​നം പാ​ലി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ചു​ട്ട​മ​റു​പ​ടി​യാ​ണ് സാ​നി​യ ന​ല്‍​കു​ന്ന​ത്. സ​ദാ​ചാ​ര വാ​ദി​ക്ക് സാ​നി​യ കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കി​യ​തോ​ടെ താ​ര​ത്തെ പി​ന്തു​ണ​ച്ച് നി​ര​വ​ധി പേ​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു .

Related posts

Leave a Comment