കാമുകന് ബൈക്ക് സമ്മാനമായി നൽകണം; സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച പതിനാറ്കാരി പിടിയിൽ

കാമുകന് പിറന്നാൾ സമ്മാനം നൽകാൻ സ്വന്തം വീട്ടിൽ നിന്നും പണം മോഷ്ടിച്ച 16കാരി അറസ്റ്റിൽ. ഛത്തീസ്ഗണ്ഡിലെ റായ്പൂർ ജില്ലയിലെ ഖാംത്രേയിലാണ് സംഭവം. പിറന്നാൾ സമ്മാനമായി ബൈക്ക് വാങ്ങുന്നതിനായി 1.73 ലക്ഷം രൂപയാണ് പെണ്‍കുട്ടി വീട്ടിലെ അലമാരയിൽ നിന്നും മോഷ്ടിച്ചത്.

പണം കാണാതായതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവ് കുളിക്കുവാൻ പോയ സമയം അദ്ദേഹത്തിന്‍റെ വസ്ത്രത്തിനുള്ളിൽ നിന്നും താക്കോലെടുത്താണ് പെണ്‍കുട്ടി അലമാര തുറന്നത്. തുടർന്ന് പണം കാമുകന് നൽകുകയും ചെയ്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെണ്‍കുട്ടിയുടെ 20 കാരൻ കാമുകനെയും പോലീസ് പിടികൂടി. കാമുകന്‍റെ പക്കൽ നിന്നും പോലീസ് ഒരു ലക്ഷം രൂപ കണ്ടെടുത്തു. ബാക്കി തുക പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്നു.

Related posts