ലോകത്തിലെ  ഏറ്റവും വിലകൂടിയ വിസ്‌കികളിൽ ഒന്ന് ലേലത്തിന്; 12 കോടി രൂപ വരെ കിട്ടാൻ സാധ്യത

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്കോച്ച് വിസ്‌കികളിൽ ഒന്നായാണ് മക്കാലൻ അദാമി 1926 പരക്കെ കണക്കാക്കപ്പെടുന്നത്. 96 വർഷം പഴക്കമുള്ള ഈ സിംഗിൾ മാൾട്ട് വിസ്‌കിയുടെ മറ്റൊരു കുപ്പി 2023 നവംബറിൽ വിപണിയിലെത്തുമെന്ന് അടുത്തിടെ ലേല സ്ഥാപനമായ സോഥെബി പ്രഖ്യാപിച്ചിരുന്നു.

ഇതിന് 1.2 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി രൂപ) വരെ ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ ലേലക്കാരനും വിൽക്കാൻ ആഗ്രഹിക്കുന്നതും ആളുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതുമായ ഒരേയൊരു വിസ്കിയാണ് മക്കാലൻ 1926. 

2019-ൽ അതേ പെട്ടിയിൽ നിന്നുള്ള ഒരു കുപ്പിക്ക് 1.5 ദശലക്ഷം പൗണ്ട് (നിലവിലെ നിരക്കുകൾ പ്രകാരം 15 കോടിയിലധികം) ലഭിച്ചു. ഇതുവരെ വിറ്റഴിക്കപ്പെട്ടതിൽ വെച്ച് ഏറ്റവും വിലകൂടിയ സ്കോച്ച് വിസ്കി എന്ന റെക്കോർഡ് ഇത് തകർത്തിരുന്നു.

വിസ്‌കിയുടെ “ഹോളി ഗ്രെയ്ൽ” എന്ന് 263-ാം നമ്പർ കാസ്‌ക്കിൽ നിന്നുള്ള ദി മക്കാലൻ 1926-നെ സോത്ത്ബി വിശേഷിപ്പിച്ചിരുന്നു. സ്പിരിറ്റിന്‍റെ അപൂർവത അതിന്‍റെ വിലയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണ്.ആറു പതിറ്റാണ്ടോളം ഷെറി പീസുകളിൽ പഴകിയ ശേഷം 1986-ൽ വെറും 40 കുപ്പി ദി മക്കാലൻ 1926 വിസ്കി കുപ്പികളിലാക്കി, ഇത് ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും പഴയ മക്കാലൻ വിന്‍റേജിനെ പ്രതിനിധീകരിക്കുന്നു”. ഈ 40 കുപ്പികളിൽ ഒന്ന് മാത്രമേ തുറന്ന് കഴിച്ചിട്ടുള്ളൂവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ഇറ്റാലിയൻ കലാകാരനായ വലേരിയോ അദാമി രൂപകൽപന ചെയ്ത ലേബൽ ഉള്ള സീരീസിലെ 12 കുപ്പികളിൽ ഒന്നാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കുപ്പി. ലോകപ്രശസ്തമായ മക്കാലൻ ഡിസ്റ്റിലറിയുടെ റീകണ്ടീഷൻ ചെയ്ത ആദ്യത്തെ കുപ്പിയാണിത്. ഈ റീകണ്ടീഷനിംഗിൽ ക്യാപ്‌സ്യൂൾ, കോർക്ക് എന്നിവ മാറ്റിസ്ഥാപിക്കുന്നതും കുപ്പി ലേബലുകൾ ഉറപ്പിക്കുന്നതും മറ്റ് ജോലികൾക്കൊപ്പം ഉൾപ്പെടുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലേലം 2023 നവംബർ 18-ന് ലണ്ടനിൽ നടക്കും. 

 

 

 

Related posts

Leave a Comment