ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യശേ​ഷം കൈ ഞരമ്പ് മുറിച്ച്  ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു

 
ആ​ല​പ്പു​ഴ: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച ഭ​ർ​ത്താ​വും മ​രി​ച്ചു. തി​രു​വ​മ്പാ​ടി ക​ല്ലു​പു​ര​ക്ക​ൽ പൊ​ന്ന​പ്പ​ൻ വ​ർ​ഗീ​സ് (73) ആ​ണ് മ​രി​ച്ച​ത്.

കൈ ​ഞ​ര​മ്പ് മു​റി​ച്ചും വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ വ​ർ​ഗീ​സ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഇ​ന്ന​ലെ​യാ​ണ് തി​രു​വ​മ്പാ​ടി​യി​ലെ വീ​ട്ടി​ൽ പൊ​ന്ന​പ്പ​ന്‍റെ ഭാ​ര്യ ലി​സി (65)യെ ​ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ലും ഭ​ർ​ത്താ​വി​നെ കൈ ​ഞ​ര​മ്പ് മു​റി​ച്ചും വി​ഷം ഉ​ള്ളി​ൽ ചെ​ന്ന നി​ല​യി​ലും ക​ണ്ടെ​ത്തി​യ​ത്. ഇ​രു​മ്പു ക​മ്പി കൊ​ണ്ട് ത​ല​ക്ക​ടി​യേ​റ്റാ​ണ് ലി​സി മ​രി​ച്ച​ത്.

ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​ന​യ് പി. ​വ​ർ​ഗീ​സും ഭാ​ര്യ​യും മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ ഡോ​ക്ട​റെ കാ​ണി​ക്കാ​ൻ ചേ​ർ​ത്ത​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു.​ പ​നി ബാ​ധി​ച്ച് ഒ​രാ​ഴ്ച​യാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ലി​സി​യും പൊ​ന്ന​പ്പ​നും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

മ​ക​ൻ മാ​താ​പി​താ​ക്ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണം ഓ​ൺ​ലൈ​ൻ ആ​യി ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. ഡെ​ലി​വ​റി ബോ​യ് ഭ​ക്ഷ​ണ​വു​മാ​യി എ​ത്തി​യെ​ങ്കി​ലും ആ​രും വാ​തി​ൽ തു​റ​ന്നി​ല്ല. ഈ ​വി​വ​രം അ​യ​ൽ​വാ​സി​യും ബ​ന്ധു​വു​മാ​യ ജോ​ർ​ജി​നെ ഡെ​ലി​വ​റി ബോ​യ് അ​റി​യി​ച്ചു.

അ​ടു​ക്ക​ള വാ​തി​ലി​ന്‍റെ ഗ്രി​ല്ല് തു​റ​ന്ന് അ​ക​ത്തു ക​യ​റി ജോ​ർ​ജ് നോ​ക്കി​യ​പ്പോ​ഴാ​ണ് പൊ​ന്ന​പ്പ​നും ലി​സി​യും ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. ര​ക്തം പു​ര​ണ്ട ഇ​രു​മ്പു ക​മ്പി​യും ക​ണ്ടെ​ടു​ത്തി​രു​ന്നു.

Related posts

Leave a Comment