കുട്ടികളെന്തു പാപം ചെയ്തു ! കേന്ദ്ര നിലപാട് ഞെട്ടിപ്പിക്കുന്നതെന്ന് നിമിഷയുടെ അമ്മ ബിന്ദു…

ഐഎസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നാല് മലയാളി യുവതികളെ രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു..

ഈ വിഷയത്തില്‍ പ്രതികരണവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് യുവതികളിലൊരാളായ നിമിഷയുടെ അമ്മ ബിന്ദു. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഞെട്ടിക്കുന്നതാണെന്നായിരുന്നു ഇവരുടെ പ്രതികരണം.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ പെണ്‍കുട്ടികളെ മടക്കികൊണ്ടുപോകാന്‍ അനുവാദം നല്‍കിയിട്ടും ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല.

അമേരിക്കന്‍ സേന ഉടനെ അഫ്ഗാനിസ്ഥാന്‍ വിടുമെന്നതിനാല്‍ മകളുടെ ജീവന്‍ അപകടത്തിലാണ്. യുവതികളോടൊപ്പം ജയിലില്‍ കഴിയുന്ന അവരുടെ ചെറിയ കുട്ടികള്‍ എന്തു പാപം ചെയ്‌തെന്നും അവര്‍ക്കുപോലും രാജ്യത്തേക്കുവരാന്‍ അനുവാദം കൊടുക്കാത്തത് എന്തു കൊണ്ടാണെന്നും ബിന്ദു ചോദിച്ചു.

കനത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും മകള്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു കൊണ്ടുവന്ന് നിയമപ്രകാരം നടപടിയെടുക്കണമെന്നും ബിന്ദു പറയുന്നു.

അവര്‍ അഫ്ഗാനില്‍ തെറ്റു ചെയ്തിട്ടില്ലാത്തതിനാല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ അവരെ തിരികെ അയയ്ക്ക്ാന്‍ തയ്യാറാണെങ്കില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പിന്നെ എന്താണ് പ്രശ്‌നമെന്നും ബിന്ദു ചോദിക്കുന്നു. ഒരു മാധ്യമത്തോടാണ് ബിന്ദു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കേരള സര്‍ക്കാരുമായും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടശേഷം നിയമനടപടികള്‍ ആലോചിക്കുമെന്നും ബിന്ദു പറയുന്നു.

Related posts

Leave a Comment