എ​ന്‍റെ മ​ക​ൻ നി​ങ്ങ​ളു​ടെ എ​ടി​എം മെ​ഷീ​ന​ല്ല, അ​വ​നോ​ട് സെ​ക്സ് ചാ​റ്റ് ചെ​യ്യ​രു​ത്; മ​ക​ന്‍റെ പ്ര​ണ​യി​നി​ക്കാ​യി അ​മ്മ​യു​ടെ പ​ത്ത് നി​യ​മ​ങ്ങ​ൾ

ആ​ൺ​മ​ക്ക​ളു​ടെ ജീ​വി​ത​പ​ങ്കാ​ളി​ക​ളെ കു​റി​ച്ച് അ​മ്മ​മാ​ർ​ക്ക് കു​റ​ച്ച് സ​ങ്ക​ല്പ​ങ്ങ​ളൊ​ക്കെ കാ​ണും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പോ​സ്റ്റു​ക​ൾ പ്ര​ച​രി​ക്കാ​റു​മു​ണ്ട്. എ​ന്നാ​ൽ അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. സം​ഭ​വം എ​ന്തെ​ന്നാ​ൽ ഒ​ര​മ്മ ത​ന്‍റെ മ​ക​നെ പ്ര​ണ​യി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക്ക് വേ​ണ്ടി ത​യാ​റാ​ക്കി​യ​ 10 നി​യ​മ​ങ്ങ​ളാ​ണ്. ‘ഇ​തെ​ന്‍റെ കാ​മു​ക​ന്‍റെ അ​മ്മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത​താ​ണ്’ എ​ന്നും പ​റ​ഞ്ഞാ​ണ് ഒ​രു യു​വ​തി ഇ​തി​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പങ്കുവച്ചി​രി​ക്കു​ന്ന​ത്.

ത​ന്‍റെ മ​ക​നെ പ്രേ​മി​ക്കു​ന്ന പെ​ൺ​കു​ട്ടി എ​ങ്ങ​നെ ആ​യി​രി​ക്ക​ണം, എ​ന്തൊ​ക്കെ ചെ​യ്യ​രു​ത് എ​ന്നി​ങ്ങ​നെ​യാ​ണ് അമ്മ പ​റ​യു​ന്ന​ത്. ‘എ​ന്‍റെ മ​ക​ൻ നി​ങ്ങ​ളു​ടെ എ​ടി​എം മെ​ഷീ​ന​ല്ല’ ഇ​താ​ണ് ഒ​ന്നാ​മ​ത്തെ നി​യ​മം. അ​താ​യ​ത്, അ​വ​നി​ൽ നി​ന്നും ഇ​ട​യ്ക്കി​ടെ കാ​ശ് വാ​ങ്ങ​രു​ത്, ഗി​ഫ്റ്റ് വാ​ങ്ങ​രു​ത് എ​ന്നൊ​ക്കെയാണ് അ​ർ​ഥം.

ര​ണ്ടാ​മ​താ​യി പ​റ​യു​ന്ന​ത്, ഒ​രു സ്ട്രി​പ്പ​റെ പോ​ലെ വേ​ഷം ധ​രി​ച്ച് ത​ന്‍റെ വീ​ട്ടി​ലെ​ങ്ങാ​നും വ​ന്നാ​ൽ അ​പ്പോ​ൾ ത​ന്നെ അ​വ​ളെ അ​വി​ടെ നി​ന്നും പ​റ​ഞ്ഞു​വി​ടും എ​ന്നാ​ണ്. മ​ക​ന്‍റെ ഫോ​ണി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സെ​ക്സ് ചാ​റ്റ് ക​ണ്ടാ​ലും അ​വ​ളെ അ​പ്പോ​ൾ ത​ന്നെ ഒ​ഴി​വാ​ക്കി വി​ടും എ​ന്ന​താ​ണ് മൂ​ന്നാ​മ​ത്തെ നി​യ​മം.

എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​വി​ടെ അ​വ​സാ​നി​ച്ചി​ല്ല പെ​ൺ​കു​ട്ടി​യെ മ​ക​ൻ മാ​ത്രം ഇ​ഷ്ട​പ്പെ​ട്ടാ​ൽ പോ​ര ത​നി​ക്കും ഇ​ഷ്ട​പ്പെ​ട​ണ​മെ​ന്നും അ​മ്മ പ​റ​യു​ന്നു. അ​ല്ലാ​ത്ത​പ​ക്ഷം മ​ക​നോ​ട് പ​റ​ഞ്ഞ് അ​പ്പോ​ൾ ത​ന്നെ ഒ​ഴി​വാ​ക്കു​മെ​ന്നും അ​മ്മ പ​റ​യു​ന്നു. മാ​ത്ര​മ​ല്ല, ‘മ​ക​ൻ വി​വാ​ഹ​നി​ശ്ച​യം ചെ​യ്തു എ​ന്ന​തു​കൊ​ണ്ടൊ​ന്നും കാ​ര്യ​മി​ല്ല. അ​വ​ൻ ഒ​രു അ​മ്മ​ക്കു​ട്ടി​യാ​ണ്, താ​ൻ പ​റ​യു​ന്ന​തേ അ​വ​ൻ കേ​ൾ​ക്കൂ. അ​തു​കൊ​ണ്ട് അ​വ​നെ ഭ​രി​ക്കാ​മെ​ന്നൊ​ന്നും ക​രു​ത​ണ്ട. ത​നി​ക്ക് ജ​യി​ലി​ൽ പോ​വാ​തി​രി​ക്കാ​ൻ എ​ന്ത് ചെ​യ്യ​ണം എ​ന്ന് അ​റി​യാം’ എ​ന്നും അ​വ​ർ പ​റ​യു​ന്നു.

ഈ ​പോ​സ്റ്റ് എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സ്ത്രീ​യു​ടെ മ​ക​നെ പ്ര​ണ​യി​ക്കു​ന്ന​തി​ലും ഭേ​തം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാണ് യുവതിയോട് ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടത്.

moms ten rules to love her son social media reacts rlp

 

 

 

 

 

 

Related posts

Leave a Comment