ഇ​ത് കു​റ​ച്ച് ഓ​വ​റാ​യി: വ​ര​ന് സ​മ്മാ​ന​മാ​യി കാ​മ​സൂ​ത്ര സോ​ഫ ന​ൽ​കി കൂ​ട്ടു​കാ​ർ; വി​ചി​ത്ര സ​മ്മാ​നം ക​ണ്ട് ക​ണ്ണ് ത​ള്ളി വ​ധു​വും കൂ​ട്ട​രും

വ​ര​ന്‍റെ​യോ വ​ധു​വി​ന്‍റെ​യോ സു​ഹൃ​ത്തു​ക്ക​ൾ വി​വാ​ഹ​ത്തി​ന് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തും അ​വ​രെ പ്രാ​ങ്ക് ചെ​യ്യു​ന്ന​തും ഒ​ക്കെ ഇ​ന്ന് പ​തി​വാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ത്ത​ര​ത്തി​ലു​ള്ള നൂ​റു​ക​ണ​ക്കി​ന് വീ​ഡി​യോ​ക​ൾ ന​മ്മ​ൾ കാ​ണാ​റു​മു​ണ്ട്.

എ​ന്നാ​ൽ ചി​ല​തൊ​ക്കെ കാ​ണു​മ്പോ​ൾ ഇ​ത് അ​ല്പം ക​ട​ന്നു​പോ​യി​ല്ലേ​ന്ന് ന​മു​ക്ക് തോ​ന്നാ​റു​ണ്ട്. അ​തി​നെ​യൊ​ക്കെ ക​ട​ത്തി​വെ​ട്ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. യു​വാ​വി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ സ​മ്മാ​നി​ച്ച വി​വാ​ഹ​സ​മ്മാ​നം ക​ണ്ട് ആകെ അ​ന്ധാ​ളി​ച്ചു​പോ​യി വ​ര​നും വ​ധു​വും വീ​ട്ടു​കാ​രുമൊക്കെ.

ന​മ്മു​ടെ നാ​ട്ടി​ൽ വീ​ട്ടു​കാ​ർ ത​മ്മി​ലോ, അ​ല്ലെ​ങ്കി​ൽ പ​ബ്ലി​ക്കാ​യോ ആ​രും സെ​ക്സി​നെ കു​റി​ച്ച് സം​സാ​രി​ക്കാ​റി​ല്ല. സെ​ക്സ് എ​ജ്യു​ക്കേ​ഷ​ൻ പോ​ലും പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്നി​ല്ല. അ​തി​നി​ട​യി​ലാ​ണ് ഈ ​വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ വ​ര​ന് ഇ​തു​പോ​ലെ ഒ​രു ഗി​ഫ്റ്റ് സ​മ്മാ​നി​ച്ച​ത്.

വാ​ത്സ്യാ​യ​ന മ​ഹ​ർ​ഷി ര​ചി​ച്ച ഒ​രു പു​സ്ത​ക​മാ​ണ് ‘കാ​മ​സൂ​ത്രം’. ശാ​രീ​രി​ക ബ​ന്ധ​ത്തെ കു​റി​ച്ചാ​ണ് ഇ​തി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഈ ​പു​സ്ത​ക​ത്തെ കു​റി​ച്ച് പോ​ലും ആ​രും അ​ത്ര​യ​ധി​കം ച​ർ​ച്ച ചെ​യ്യാ​റി​ല്ല. പുസ്തകത്തിന്‍റെ ഉ​ള്ള​ട​ക്കം ത​ന്നെയാണ് ഇതിന് കാരണം. അ​ത് വാ​യി​ച്ച​വ​ർ ത​ന്നെ ചു​രു​ക്ക​മാ​യി​രി​ക്കും. ഇ​നി അ​ഥ​വാ വാ​യി​ച്ചാ​ലും അ​ധി​ക​മാ​രും അ​ത് തു​റ​ന്ന് പ​റ​യാ​നും ത​യ്യാ​റാ​വാ​റി​ല്ല. ഇ​നി, കാ​മ​സൂ​ത്ര​വും ഈ ​വൈ​റ​ൽ വീ​ഡി​യോ​യും ത​മ്മി​ൽ എ​ന്താ​ണ് ബ​ന്ധം എ​ന്നാ​ണോ ചി​ന്തി​ക്കു​ന്ന​ത്?

‘കാ​മ​സൂ​ത്ര’ തീം ​ആ​യി വ​രു​ന്ന ഒ​രു സോ​ഫ​യാ​ണ് വ​ര​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് അ​യാ​ൾ​ക്ക് വി​വാ​ഹ​സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. സ്റ്റേ​ജി​ൽ വ​ച്ച് ത​ന്നെ അ​ത് തു​റ​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. വ​ധു​വി​ന്‍റെ വീ​ട്ടു​കാ​രു​ടെ മു​ന്നി​ൽ വ​ച്ച് ഇ​ങ്ങ​നെ ചെ​യ്ത​ത് മോ​ശ​മാ​യെ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ വ​ന്ന ക​മ​ന്‍റു​ക​ൾ എ​ല്ലാം.

Related posts

Leave a Comment