തു​റ​ന്നു​വ​ച്ച ഭ​ക്ഷ​ണ​ത്തി​ന​രി​കെ പാ​ത്ര​ത്തി​ലി​രി​ക്കു​ന്ന എ​ലി: ഐ​ആ​ർ​സി​ടി​സി സ്റ്റോ​റു​ക​ളി​ലെ അ​വ​സ്ഥ ഇ​ങ്ങ​നെ; വൈ​റ​ലാ​യി പോ​സ്റ്റ്

ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ ചെ​യ്യു​മ്പോ​ൾ ഭ​ക്ഷ​ണം കൈ​യി​ൽ ക​രു​തു​ന്ന​വ​ർ വ​ള​രെ കു​റ​വാ​ണ്. ഐ​ആ​ർ​സി​ടി​സി സ്റ്റോ​റു​ക​ൾ പോ​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഇ​ത്ത​രം അ​വ​സ്ഥ​ക​ളി​ൽ വ​ലി​യ ആ​ശ്വാ​സ​മാ​ണ്. എ​വി​ടെ​യാ​യി​രു​ന്നാ​ലും വൃ​ത്തി​യു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സി​ൽ ഒ​രാ​ൾ ഷെ​യ​ർ ചെ​യ്ത വീ​ഡി​യോ​യാ​ണ് ആ​ളു​ക​ളി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ടാ​ർ​സി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് ഈ ​വീ​ഡി​യോ.

ഒ​രു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഐ​ആ​ർ​സി​ടി​സി സ്റ്റോ​റാ​ണ് വീ​ഡി​യോ​യി​ൽ കാ​ണു​ന്ന​ത്. പ​ല​ത​രം ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ അ​വി​ടെ വി​ൽ​ക്കാ​നാ​യി വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ അ​വി​ടെ ഒ​രു പാ​ത്ര​ത്തി​ലി​രി​ക്കു​ന്ന എ​ലി​യെ​യാ​ണ് കാ​മ​റ ഫോ​ക്ക​സ് ചെ​യ്യു​ന്ന​ത്. പ​ല​ഹാ​ര​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ തു​റ​ന്നു വ​ച്ചി​രി​ക്കു​ന്നി​ട​ത്താ​ണ് ഇ​ത്ത​ര​മൊ​രു കാ​ഴ്ച​യെ​ന്ന​താ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. 

Saurabh • A Railfan എ​ന്ന യൂ​സ​റാ​ണ് വീ​ഡി​യോ എ​ക്സി​ൽ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ‘എ​ലി​ക​ളാ​ണ് ഐ​ആ​ർ​സി​ടി​സി ഫു​ഡ് ഇ​ൻ​സ്പെ​ക്ഷ​ൻ ഡ്യൂ​ട്ടി​യി​ൽ ഉ​ള്ള​ത്’​എ​ന്ന കാ​പ്ഷ​നോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘താ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക​ച്ച​വ​ട​ക്കാ​രി​ൽ നി​ന്നും ഭ​ക്ഷ​ണം വാ​ങ്ങി​ക്ക​ഴി​ക്കാ​ത്ത​തി​ന് കാ​ര​ണം ഇ​താ​ണ്’ എ​ന്നും അ​യാ​ൾ പ​റ​ഞ്ഞു. 

പോ​സ്റ്റി​ൽ  ഐ​ആ​ർ​സി​ടി​സി, റെ​യി​ൽ​വേ മ​ന്ത്രാ​ല​യം, റെ​യി​ൽ​വേ മ​ന്ത്രി ഇ​വ​രെ ഒ​ക്കെ​യും മെ​ൻ​ഷ​ൻ ചെ​യ്തി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ റെ​യി​ൽവേ ​അ​ധി​കൃ​ത​രും പോ​സ്റ്റി​നോ​ട് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി. എ​ത്ര​യും പെ​ട്ട​ന്ന് സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി. കൂ​ടാ​തെ വെ​സ്റ്റ് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ​യു​ടെ ഭോ​പ്പാ​ൽ ഡി​വി​ഷ​ൻ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് വേ​ണ്ട ന​ട​പ​ടി എ​ടു​ക്കും എ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

 

 

 

 

Related posts

Leave a Comment