കോ​വി​ഡ് കാ​ല​ത്ത് വെ​ട്ടി​ക്കാ​നാ​കാ​തെ കൗ​തു​ക​ത്തി​നു വേ​ണ്ടി വ​ള​ര്‍​ത്തി! നീ​ള​ന്‍മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കു മു​റി​ച്ചുന​ല്‍​കി അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍

റാ​ന്നി: കോ​വി​ഡു കാ​ല​ത്ത് വ​ള​ര്‍​ത്തി​യെ​ടു​ത്ത നീ​ള​ന്‍ മു​ടി കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്കാ​യി ന​ല്‍​കി​ക്കൊ​ണ്ട് മാ​തൃ​ക​യാ​യി ക​ടു​മീ​ന്‍​ചി​റ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജ്യോ​തി​ഷ് സ​ന്ദീ​പ്.

ക​ടു​മീ​ന്‍​ചി​റ നാ​ലാം വാ​ര്‍​ഡ് പാ​ല​ക്കാ​പ​റ​മ്പി​ല്‍ സൂ​ര​ജ് സ്മി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജ്യോ​തി​ഷ്.

അ​ത്തി​ക്ക​യ​ത്തെ സി​ലോ​ണ്‍ ഹെ​യ​ര്‍ ഡ്രെ​സിം​ഗ് സെ​ന്‍റ​റി​ൽ യാ​തൊ​രു പ്ര​തി​ഫ​ല​വും വാ​ങ്ങാ​തെ​മുടി മുറിച്ചുകൊടു ത്താണ് ഭാ​ഗ്യ​നാ​ഥ​ൻ ഈ ​ന​ന്മയ്ക്ക് പിന്തുണയേകിയത്.

ക​ടു​മീ​ന്‍​ചി​റ ഹ​യ​ര്‍ സ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ജ്യോ​തി​ഷ്. ക​ടു​മീ​ന്‍​ചി​റ സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് മീ​ന ജ്യോ​തി​ഷി​നെ സ്‌​കൂ​ളി​ല്‍ വി​ളി​ച്ചു അ​ഭി​ന​ന്ദി​ച്ചു.

കോ​വി​ഡ് കാ​ല​ത്ത് വെ​ട്ടി​ക്കാ​നാ​കാ​തെ കൗ​തു​ക​ത്തി​നു വേ​ണ്ടി വ​ള​ര്‍​ത്തി തു​ട​ങ്ങി​യ മു​ടി​യാ​ണ് ഇ​പ്പോ​ള്‍ പെ​ണ്‍​കു​ട്ടി​ക​ളെ​പ്പോ​ലെ വ​ള​ര്‍​ന്നി​റ​ങ്ങി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ്രോ​ത്സാ​ഹ​ന​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment