92ാം വയസിലും അച്ഛനായി! ജനിച്ചത് പതിനാലാമത്തെ കുഞ്ഞ്; മുഹമ്മദ് അല്‍ ആദമാണ് താരം

mahmoud-al-adam.jpg.image.470.246ഒന്നും രണ്ടും കുട്ടികള്‍ മാത്രമുള്ള പുതു തലമുറയ്ക്ക് അത്ഭുതം തോന്നുന്ന ആളാണ് മുഹമ്മദ് അല്‍ ആദം എന്ന പാലസ്തീന്‍കാരന്‍. കാരണം തൊണ്ണൂറ്റിരണ്ടാം വയസ്സിലാണ് മുഹമ്മദ് അല്‍ ആദം അച്ഛനായത്. വാര്‍ധക്യത്തില്‍ ദൈവം നല്‍കിയ അപ്രതീക്ഷിത സമ്മാനം കണ്ട് കണ്ണ് നിറയ്ക്കാനേ അദ്ദേഹത്തിനപ്പോള്‍ കഴിഞ്ഞുള്ളു. പാലസ്തീന്‍കാരനായ അല്‍ ആദത്തിനും ഭാര്യ നാല്‍പ്പത്തിരണ്ടു വയസ്സുകാരി അബീറിനും ജനിക്കുന്ന ആദ്യത്തെ കണ്‍മണിയാണ് ഈ കുഞ്ഞ്. മുന്‍ഭാര്യ മരിച്ചുപോയതിനെത്തുടര്‍ന്നാണ് അല്‍ ആദം, അബീറിനെ വിവാഹം കഴിച്ചത്.

ആദ്യ ഭാര്യയില്‍ അദ്ദേഹത്തിന് പതിമൂന്നു മക്കളുണ്ട്. എട്ട് ആണ്‍കുട്ടികളും 5 പെണ്‍കുട്ടികളുമാണ് ആ ബന്ധത്തില്‍ അദ്ദേഹത്തിനുള്ളത്. അബീറിന് കേള്‍വിശക്തിയും സംസാരശേഷിയുമില്ല. ഭര്‍ത്താവിന് ഇത്രയും പ്രായമായതിനാല്‍ കുഞ്ഞുങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്ലായിരുന്നുവെന്നും ദൈവം തന്ന വരദാനത്തിന് നന്ദിയുണ്ടെന്നുമാണ് സന്തോഷവേളയില്‍ അബീറിന്റെ പ്രതികരണം. കുഞ്ഞിന് ടമാര എന്നാണ് പേരിട്ടിരിക്കുന്നതെന്നും, കുടുംബത്തിലെത്തിയ കുഞ്ഞതിഥിയെ ഏറെസന്തോഷത്തോടെയാണ് വരവേല്‍ക്കുന്നതെന്നും അല്‍ ആദവും കുടുംബവും പറയുന്നു.

Related posts