ഒരുകിലോ കഞ്ചാവ് വിറ്റാൽ  ലാഭം 25000 ; ഒന്നരകിലോ കഞ്ചാവുമായി  പിടിയിലായ യുവാവിന്‍റെ മാസ വരുമാനം കേട്ട് ഞെട്ടി പോലീസ്

പ​ഴ​യ​ന്നൂ​ർ‍\തിരുവില്വാമല : പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചി​ലെ പാ​ന്പാ​ടി​യി​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ഒ​ന്ന​ര​കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ആ​ലു​വ ക​ടു​ങ്ങ​ല്ലൂ​ർ ഏ​ലൂ​ക്ക​ര സ്വ​ദേ​ശി​യാ​യ കാ​ട്ടി​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് റാ​ഫി​യെ​യാ​ണ് ക​ഞ്ചാ​വു​മാ​യി പ​ഴ​യ​ന്നൂ​ർ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ശ്രീ​ജേ​ഷും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. ത​മി​ഴ്നാ​ട്ടി​ലെ ഈ​റോ​ഡ്, നാ​മ​ക്ക​ൽ, മേ​ട്ടു​പ്പാ​ള​യം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വാ​ങ്ങി വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്നി​രു​ന്ന​ത്.

6000 രൂ​പ​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും വാ​ങ്ങു​ന്ന ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളാ​ക്കി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു​മാ​ണ് വി​ല്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ഒ​രു കി​ലോ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യാ​ൽ ഉ​ദ്ദേ​ശം 25,000 രൂ​പ ലാ​ഭം കി​ട്ടു​മെ​ന്ന് ഇ​പ്പോ​ൾ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് സ​മ്മ​തി​ച്ചു. ഏ​റ്റ​വും മു​ന്തി​യ ഇ​നം നീ​ല​ച്ച​ട​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ക​ഞ്ചാ​വാ​ണ് പ്ര​തി​യി​ൽ​നി​ന്നും പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി പാ​ന്പാ​ടി, തി​രു​വി​ല്വാ​മ​ല പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ന്നു​വ​രു​ന്ന​താ​യി എ​ക്സൈ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​യാ​ളെ ക​ഴി​ഞ്ഞ​വ​ർ​ഷം ക​ഞ്ചാ​വു​മാ​യി പാ​ല​ക്കാ​ട് എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു.

തൃ​ശൂ​ർ ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എ.​കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തൃ​ശൂ​ർ അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഷാ​ജി എ​സ്. രാ​ജ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു അ​റ​സ്റ്റ്.

എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​ജെ.​ര​ഞ്ജി​ത്ത്, പി.​ആ​ർ.​സു​രേ​ന്ദ്ര​ൻ, എം.​വി.​ബി​നോ​യ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​എ​സ്.​ജി​ദേ​ഷ്കു​മാ​ർ, കെ.​വി​നോ​ദ്, എ​സ്.​ഷി​ജു, എ​ൻ.​ഷ​മീ​ർ, ആ​ർ.​ര​തീ​ഷ്കു​മാ​ർ, പ്ര​ശോ​ഭ്, പ്ര​വീ​ണ്‍, കെ.​എം.​ഉ​സ്മാ​ൻ, സ്മി​ത എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Related posts