തിരക്കുള്ള റോഡിൽ പ്രഭാത സവാരിക്കിറങ്ങണോ‍?  പ്രഭാ​ത​സ​വാ​രി​ക്കിറ​ങ്ങി​യ ര​ണ്ടു​ പേ​ർ ടെമ്പോ​ട്രാ​ക്സ് ഇ​ടി​ച്ച് മ​രി​ച്ചു; നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നും ഇടിച്ചു വീഴ്ത്തുകയായിരുന്നു

എ​ട​മു​ട്ടം: നി​യ​ന്ത്ര​ണം​വി​ട്ട ടെ​ന്പോ​ട്രാ​ക്സ് ഇ​ടി​ച്ച് പ്ര​ഭാ​ത​സ​വാ​രി​ക്ക് ഇ​റ​ങ്ങി​യ ര​ണ്ടു​പേ​ർ മ​രി​ച്ചു. എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ക്കാ​ര​ൻ മു​ഹ​മ്മ​ദ് മ​ക​ൻ ഹം​സ (72), ബ​ന്ധു​വാ​യ പാ​ല​പ്പെ​ട്ടി കൊ​ടു​ങ്ങ​ല്ലൂ​ക്കാ​ര​ൻ അ​ടി​മ മ​ക​ൻ ബീ​രാ​ൻ​കു​ട്ടി (73) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു​രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് അ​പ​ക​ടം.

മം​ഗ​ലാ​പു​രം ഭാ​ഗ​ത്തു​നി​ന്ന് തെ​ക്കോ​ട്ട് പോ​യി​രു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ടെ​ന്പോ​ട്രാ​ക്സ് നി​യ​ന്ത്ര​ണം വി​ട്ട് കാ​ൽ​ന​ട​യാ​ത്ര​ക്കാ​രെ ഇ​ടി​ച്ച് വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചു​വീ​ണ ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു.

തൃ​പ്ര​യാ​ർ, ചെ​ന്ത്രാ​പ്പി​ന്നി ആ​ക്ട്സു​ക​ളു​ടെ ആം​ബു​ല​ൻ​സു​ക​ളി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​രു​വ​രു​ടെ​യും പി​റ​കു​വ​ശ​ത്തു​നി​ന്നാ​ണ് ടെ​ന്പോ​ട്രാ​ക്സ് ഇ​ടി​ച്ച് വീ​ഴ്ത്തി​യ​തെ​ന്ന് പ​റ​യു​ന്നു. വാ​ദ്യ​ക​ലാ​കാ​ര​ന്മാ​രാ​ണ് ടെ​ന്പോ ട്രാ​ക്സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി വ​ല​പ്പാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. ആ​ൽ​ഫ ചെ​യ​ർ​മാ​ൻ കെ.​എം. നൂ​റു​ദ്ദീ​ന്‍റെ ജ്യേ​ഷ്ഠ​നാ​ണ് മ​രി​ച്ച ഹം​സ. വ​ല​പ്പാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts