കോ​ട​തി ജം​ഗ്ഷ​നി​ൽ റോ​ഡി​ൽ വി​ള്ള​ൽ; ഗതാഗത തടസം ഒഴിവാക്കാൻ മീഡിയൻ പൊ​ളി​ച്ചു​മാ​റ്റി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്്ഷ​നി​ൽ അ​ടി​പ്പാ​ത​ക്കു​വേ​ണ്ടി താ​ഴ്ത്തി​യ ഭാ​ഗ​ത്ത് റോ​ഡി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ഗ​താ​ഗ​ത​സ്തം​ഭ​നം ഒ​ഴി​വാ​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ലെ മീഡിയൻ പൊ​ളി​ച്ചു​മാ​റ്റി. ഇ​തോ​ടെ ഇ​ന്ന​ലെ രാ​ത്രി മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ ഗ​താ​ഗ​ത​സ്തം​ഭ​ന​ത്തി​നു അ​ൽ​പ്പം അ​യ​വു​വ​ന്നു.

വാ​ഹ​ന​ങ്ങ​ൾ വ​ള​രെ വേ​ഗ​ത കു​റ​ച്ചാ​ണ് പോ​ലീ​സ് ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്ന​ത്. മു​നി​സി​പ്പ​ൽ ജം​ഗ്്ഷ​നി​ലെ സി​ഗ്്ന​ൽ നി​ർ​ത്തി മാ​ള റോ​ഡി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം സ​ർ​വീ​സ് റോ​ഡു​വ​ഴി​യാ​ക്കി. അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണ​വും നി​ർ​ത്തി​വ​ച്ചു. ഇ​ന്ന​ലെ രാ​ത്രി 10ഓ​ടെ​യാ​ണ് റോ​ഡി​ൽ വി​ള്ള​ൽ കാ​ണ​പ്പെ​ട്ട​ത്.

അ​ടി​പ്പാ​ത​യ്ക്കു​വേ​ണ്ടി താ​ഴ്ത്തി​യ ഭാ​ഗ​ത്തേ​ക്ക് റോ​ഡ് ഇ​ടി​ഞ്ഞു​വീ​ഴു​മെ​ന്നു ക​ണ്ട് എ​സ്ഐ ജ​യേ​ഷ് ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം ടൗ​ണി​ലൂ​ടെ​യും സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യും തി​രി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു.

Related posts