ആ​​രാ​​ധ​​ക വോ​​ട്ടി​​ൽ മുഹമ്മദ് സ​​ല ഒന്നാമത്

ഈ ​​വ​​ർ​​ഷ​​ത്തെ ബാ​​ല​​ണ്‍ ഡി ​​ഓ​​റി​​നു​​ള്ള ആ​​രാ​​ധ​​ക​​രു​​ടെ വോ​​ട്ടിം​​ഗി​​ൽ ല​​​​യ​​ണൽ മെ​​സി​​യെ​​യും ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യെ​​യും ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നെ​​യും പി​​ന്ത​​ള്ളി മു​​ഹ​​മ്മ​​ദ് സ​​ല ഒ​​ന്നാ​​മ​​ത്. 51 ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് സ​​ല​​യ്ക്ക് ല​​ഭി​​ച്ച​​ത്.

ര​​ണ്ടാം സ്ഥാ​​ന​​ത്ത് എ​​ത്തി​​യ മെ​​സി​​ക്ക് 30 ശ​​ത​​മാ​​നം വോ​​ട്ട് ല​​ഭി​​ച്ചു. ബാ​​ല​​ൻ ഡി ​​ഓ​​ർ ആ​​രു​​നേ​​ടു​​മെ​​ന്നാ​​ണ് ആ​​രാ​​ധ​​ക​​ർ വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന ചോ​​ദ്യ​​മാ​​ണ് ഫ്ര​​ഞ്ച് ഫു​​ട്ബോ​​ൾ മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.

അ​​തേ​​സ​​മ​​യം, അ​​ഞ്ച് ത​​വ​​ണ ലോ​​ക ഫു​​ട്ബോ​​ള​​ർ ആ​​യ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് അ​​ഞ്ച് ശ​​ത​​മാ​​നം വോ​​ട്ട് മാ​​ത്ര​​മേ ല​​ഭി​​ച്ചു​​ള്ളൂ, പാ​​രി സാ​​ൻ ഷെ​​ർ​​മ​​യ്ന്‍റെ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​റി​​ന് മൂ​​ന്നു ശ​​ത​​മാ​​ന​​വും.

യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ, ഫി​​ഫ ദ ​​ബെ​​സ്റ്റ് പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ന്‍റെ ക്രൊ​​യേ​​ഷ്യ​​ൻ താ​​രം ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നും ലോ​​ക​​ക​​പ്പ് നേ​​ടി​​യ ഫ്ര​​ഞ്ച് ടീ​​മി​​ലെ പ്ര​​ധാ​​നി​​യാ​​യ കൈ​​ലി​​യ​​ൻ എം​​ബാ​​പ്പെ​​യ്ക്കും ര​​ണ്ട് ശ​​ത​​മാ​​നം വോ​​ട്ടാ​​ണ് ല​​ഭി​​ച്ച​​ത്. ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​ൻ, ഇ​​വാ​​ൻ റാ​​ക്കി​​റ്റി​​ക്, ഏ​​ഡ​​ൻ ഹ​​സാ​​ർ​​ഡ്, റാ​​ഫേ​​ൽ വ​​രേ​​ൻ എ​​ന്നി​​വ​​ർ​​ക്ക് ഒ​​രു ശ​​ത​​മാ​​നം വോ​​ട്ട് ല​​ഭി​​ച്ചു.

Related posts