മാപ്പ് പറയണം! ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്താസമ്മേളനത്തിനിടെ പെരുമാറി; ഗണേഷ്കുമാറിനും മുകേഷിനും എതിരേ കോണ്‍ഗ്രസ് പ്രതിഷേധം

mukesh-and-ganesh

കൊല്ലം: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മ യോഗത്തിന് ശേഷമുണ്ടായ താരങ്ങളുടെ പ്രതികരണത്തിന്‍റെ പേരിൽ ഇടത് എംഎൽഎമാരായ കെ.ബി.ഗണേഷ്കുമാറിനും മുകേഷിനുമെതിരേ കൊല്ലത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇരുവരുടെയും കോലം കോണ്‍ഗ്രസ് പ്രവർത്തകർ കത്തിച്ചു. ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് അമ്മയുടെ വാർത്താസമ്മേളനത്തിനിടെ ഇരുവരും പെരുമാറിയതെന്നും മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പേരിൽ ദിലീപിനെയും നടിയെയും തള്ളിപ്പറയില്ലെന്നാണ് ഗണേഷ്കുമാർ വാർത്താസമ്മേളനത്തിനിടെ പറഞ്ഞത്. മാധ്യമപ്രവർത്തകർ വിഷയത്തിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചതോടെ മുകേഷ് പ്രകോപിതനായി മാധ്യമപ്രവർത്തകരോട് കയർക്കുകയായിരുന്നു. ഇതിനെതിരേ വിവിധ കോണുകളിൽ നിന്നും താരസംഘടനയ്ക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്.

Related posts