ചൊവ്വാദോഷം തന്നെ..! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​നെ അ​ന്വേ​ഷ​ണ സം​ഘം ചോദ്യം ചെയ്യും; ആവശ്യമായ തെളിവുണ്ടെന്ന് പോലീസ്

kavya-dileepകൊ​ച്ചി: കൊ​ച്ചി​യി​ൽ ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ദി​ലീ​പി​ന്‍റെ ഭാ​ര്യ കാ​വ്യാ മാ​ധ​വ​നെ അ​ന്വേ​ഷ​ണ സം​ഘം ഇന്ന്  ചോ​ദ്യം ചെ​യ്യും. കേ​സി​ന് ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

കൂ​ടാ​തെ, ന​ടിയെ ആ​ക്ര​മി​ക്കു​ന്ന​ത് പ​ക​ർ​ത്തി​യ മെ​മ്മ​റി കാ​ർ​ഡ് കാ​വ്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ക്ക​നാ​ട്ടെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​ച്ച​താ​യി പ​ൾ​സ​ർ സു​നി മൊ​ഴി ന​ൽ​കി​യി​രു​ന്നു. ആ​ക്ര​മ​ത്തി​ന് മു​ന്നോ​ടി​യാ​യി കാ​വ്യ​യു​ടെ അ​മ്മ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ല​ക്ഷ്യ എ​ന്ന സ്ഥാ​പ​ന​ത്തി​ൽ​ നി​ന്നു ര​ണ്ടു​ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യെ​ന്നും പ​ൾ​സ​ർ സു​നി​യു​ടെ മൊ​ഴി​യി​ലു​ണ്ട്.

Related posts