കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷം; മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു; ബാ​രി​ക്കേ​ഡു​ക​ൾ  പൊ​ളി​ച്ച പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർക്ക് എതിരേ നടപടി ആവശ്യപ്പെട്ട് നഗരസഭ


മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ക്കം ക​ട​വ് പാ​ലം വീ​ണ്ടും അ​ട​ച്ചു.
ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പ്ര​ജി​ത പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ലം ക​യ​ർ കെ​ട്ടി അ​ട​ച്ച​ത്.

ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ പാ​ലം അ​ട​ച്ചി​രു​ന്ന​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ത് പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ഗ​ര സ​ഭാ​ധി​കൃ​ത​രെ​ത്തി പാ​ലം അ​ട​ച്ച​ത്.

ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ രോ​ഗ വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​ണ​ന്നും ഈ​യൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ലം അ​ട​ച്ചി​രു​ന്ന​തെ​ന്നും പ്ര​ജി​ത പ്ര​ദീ​പ് പ​റ​ഞ്ഞു.

ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്ന് പോ​വാ​ൻ വ​ഴി ഒ​രു​ക്കി​യി​ട്ടു​ണ്ട​ന്നും അ​വ​ർ പ​റ​ഞ്ഞു. സ്ഥ​ല​ത്ത് പോ​ലീ​സി​നെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

അ​തേ സ​മ​യം മു​ക്കം ക​ട​വ് പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ക​ള​ക്ട​ർ​ക്കും മു​ക്കം പോ​ലീ​സി​ലും ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു പ​റ​ഞ്ഞു.

Related posts

Leave a Comment