മു​ക്ക​ത്ത് പോ​ലീ​സ്, എ​ക്‌​സൈ​സ് പ​രി​ശോ​ധ​ന: ര​ണ്ടി​ട​ങ്ങ​ളി​ലാ​യി 75 ലി​റ്റ​ര്‌ വാ​ഷ് പി​ടി​കൂ​ടി; ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍

മു​ക്കം : ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലാ​യി പോ​ലീ​സും എ​ക്‌​സൈ​സും ന​ട​ത്തി​യ റെ​യ്ഡി​ല്‍ 75 ലി​റ്റ​ര്‌ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. മ​ണാ​ശേ​രി പ​ന്നൂ​ളി കോ​ള​നി​ക്ക് സ​മീ​പം മു​ക്കം ഓ​ര്‍​ഫ​നേ​ജി​നന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ചെ​ങ്ക​ല്‍ ക്വാ​റി​യി​ല്‍ ക​ണ്ടെ​ത്തി​യ വാ​ഷ് ന​ശി​പ്പി​ച്ചു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നാ​ട്ടു​കാ​രും പോ​ലീ​സും ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്ക്ഡൗ​ണ്‍ വ​ക​വെ​ക്കാ​തെ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യെ​ത്തി മ​ദ്യ​പി​ക്കാ​റു​ണ്ടെന്ന് പ്ര​ദേ​ശ​വാ​സി​യാ​യ മ​നോ​ജ് പ​റ​ഞ്ഞു. എ​എ​സ്‌​ഐ ജ​യ​മോ​ദ്, സി.​എം. നാ​സ​ര്‍ ,എം ​സു​രേ​ഷ്, ഹോം​ഗാ​ര്‍​ഡ് സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് ശേ​ഷം വാ​ഷ് ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.​പ്ര​തി​യെക്കു​റി​ച്ച് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​രും​ദി​വ​സ​ങ്ങ​ളി​ലും മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ്യാജ വാ​റ്റി​നെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.​അ​ഗ​സ്ത്യ​ന്‍ മു​ഴി ത​ട​പ്പ​റ​മ്പ് പ്ര​ദേ​ശ​ത്ത് എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

അ​ഗ​സ്ത്യ​ന്മു​ഴി ത​ട​പ്പ​റ​മ്പ് ഒ​ഴ​ലൂ​ര്‍ പ്ര​കാ​ശ​നാ​ണ് വീ​ട്ടി​ല്‍ വച്ച് പിടി​യി​ലാ​യ​ത്.​ ഇ​യാ​ളി​ല്‍ നി​ന്ന് 25 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

ഇ​യാ​ള്‍ ബിജെപി പ്ര​വ​ര്‍​ത്ത​ക​നാ​ണ്. കു​ന്ന​മം​ഗ​ലം എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​ശി​വ​ദാ​സ​ന്‍, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍ (ഗ്രേ​ഡ്) സു​രേ​ഷ് ബാ​ബു, ല​ത​മോ​ള്‍, ഡ്രൈ​വ​ര്‍ എ​ഡി​സ​ണ്‍ എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു .

Related posts

Leave a Comment