ഇനി നൃത്തം പഠിക്കട്ടെ…


യു​വ​ജ​നോ​ത്സ​വ വേ​ദി​യി​ൽ നി​ന്നു സി​നി​മ​യി​ലേ​ക്കെ​ത്തി താ​ര​മാ​യി മാ​റി​യ​വ​രി​ലൊ​രാ​ളാ​ണ് വി​നീ​ത്. വൈ​വി​ധ്യ​മാ​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളു​മാ​യി മു​ന്നേ​റു​ന്ന​തി​നി​ട​യി​ലും അ​ദ്ദേ​ഹം നൃ​ത്ത​ത്തെ കൂ​ടെ​ക്കൂ​ട്ടി​യി​രു​ന്നു. സ്റ്റേ​ജ് പ​രി​പാ​ടി​ക​ളി​ളും സ​ജീ​വ​മാ​യി താ​ര​മു​ണ്ടാ​വാ​റു​ണ്ട്. അ​ടു​ത്തി​ടെ​യാ​യി​രു​ന്നു താ​രം കൊ​ച്ചി​യി​ൽ നൃ​ത്ത​വി​ദ്യാ​ല​യം തു​ട​ങ്ങി​യ​ത്.

ഇ​പ്പോ​ഴി​താ വി​നീ​തി​ന​രി​കി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കാ​ൻ പോ​വു​ന്ന സ​ന്തോ​ഷം പ​ങ്കു​വച്ചെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി മു​ക്ത. വി​വാ​ഹ​ത്തോ​ടെ​യാ​ണ് മു​ക്ത അ​ഭി​ന​യ​ത്തി​ൽ നി​ന്ന് ഒ​രു ഇ​ട​വേ​ള​യെ​ടു​ത്ത​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു നൃ​ത്തം അ​ഭ്യ​സി​ക്കാ​ൻ പോ​വു​ന്ന​തി​ന്‍റെ സ​ന്തോ​ഷം മു​ക്ത പ​ങ്കു​വ​ച്ച​ത്. നാ​ത്തൂ​നാ​യ റി​മി ടോ​മി​യു​ൾ പ്പെടെ നി​ര​വ​ധി പേ​രാ​ണ് മു​ക്ത​യു​ടെ പു​തി​യ തീ​രു​മാ​ന​ത്തി​ന് കൈ​യ​ടി​യു​മാ​യി എ​ത്തി​യി​ട്ടു​ള്ള​ത്.

ര​ഞ്ജി​നി ജോ​സ്, സ​ര​യു മോ​ഹ​ൻ തു​ട​ങ്ങി​യ​വ​രും താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് എ​ത്തി​യി​ട്ടു​ണ്ട്. അ​ഭി​ന​യ​ത്തി​ന് പു​റ​മെ ന​ല്ലൊ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ് താ​നെ​ന്ന് മു​ക്ത നേ​ര​ത്തെ തെ​ളി​യി​ച്ചി​രു​ന്നു. മു​ക്ത​യു​ടെ പോ​സ്റ്റ് ഇ​തി​ന​കം ത​ന്നെ ത​രം​ഗ​മാ​യി മാ​റി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

നൃ​ത്ത​വേ​ഷ​ത്തി​ലു​ള്ള ചി​ത്ര​വും മു​ക്ത പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​ന്നെ കു​ഞ്ഞി​ലേ മു​ത​ൽ പ​ഠി​പ്പി​ച്ച എ​ല്ലാ ഗു​രു​ക്ക​ളെ​യും (ച​ന്ദ്രി​ക ടീ​ച്ച​ർ, ര​വി മാ​ഷ്, ജി​ബി മാ​ഷ്) ഓ​ർ​ത്തു കൊ​ണ്ട് ഞാ​ൻ വീ​ണ്ടും തു​ട​ങ്ങു​ന്നു. ഒ​രു സി​നി​മ​യി​ൽ വി​നീ​ത് ഏ​ട്ട​നോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചു. സി​നി​മ​യു​ടെ പേ​ര് സു​ഖ​മാ​യി​രി​ക്ക​ട്ടെ . ഇ​പ്പോ​ൾ അ​ങ്ങ​യു​ടെ നൃ​ത്ത വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കാ​ൻ ദൈ​വം അ​വ​സ​രം ഒ​രു​ക്കി​ത്ത​ന്നു. ഒ​രു​പാ​ട് സ​ന്തോ​ഷം- മു​ക്ത കു​റി​ച്ചു.

Related posts