ഇ​നി​യൊ​രു പ​രീ​ക്ഷ​ണ​ത്തി​നി​ല്ല… ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി; വടകരയിൽ പുതിയ സ്ഥാനാർഥി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ളു​മാ​യി രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ക​ളം​നി​റ​യ​വേ ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സം​ബ​ന്ധി​ച്ച് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി വ​ട​ക​ര​യി​ൽ പു​തി​യ സ്ഥാ​നാ​ർ​ഥി വ​രു​മെ​ന്നും അ​റി​യി​ച്ചു.

കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​ർ മ​ത്സ​രി​ക്കു​ന്ന​തി​ന് ത​ട​സ​മി​ല്ലെ​ന്നു പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി ഉ​മ്മ​ൻ ചാ​ണ്ടി മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​കെ ആ​ഗ്ര​ഹ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

Related posts