മു​ല്ല​പ്പെ​രി​യാ​ർ ബോം​ബ് വ​ച്ചു ത​ക​ർ​ക്കും! പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു ബോം​ബ് വ​ച്ചു ത​ക​ർ​ക്കു​മെ​ന്നു പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി.

ഇ​തി​നാ​യി ബോം​ബ് സ്ഥാ​പി​ച്ച​താ​യും പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ ല​ഭി​ച്ച സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

ഇ​തേ തു​ട​ർ​ന്നു മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സ് ബോം​ബ്, ഡോ​ഗ് സ്ക്വാ​ഡു​ക​ൾ മു​ല്ല​പ്പെ​രി​യാ​റി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തു​ട​ങ്ങി.

വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ഭീ​ഷ​ണി ഫോ​ണ്‍ സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഫോ​ണ്‍ കോ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചു വ​രു​ന്ന​താ​യി പോ​ലീ​സ് ഉ​ന്ന​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment