മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്..! സ്കൂ​ൾ തു​റ​ക്കാ​ൻ ക​ര​ട് മാ​ർ​ഗ​രേ​ഖ​യാ​യി; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക….

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് അ​ട​ച്ച സ്കൂ​ളു​ക​ള്‍ തു​റ​ക്കാ​ൻ ക​ര​ട് മാ​ർ​ഗ​രേ​ഖ​യാ​യി.

സ്കൂ​ൾ വൃ​ത്തി​യാ​ക്കാ​ൻ ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തു​മെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

സ്കൂ​ൾ തു​റ​ക്കും മു​ൻ​പ് സ്കൂ​ൾ​ത​ല പി​ടി​എ യോ​ഗം ചേ​രും. അ​ന്തി​മ​രേ​ഖ അ​ഞ്ചു ദി​വ​സ​ത്തി​ന​കം പു​റ​ത്തി​റ​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ര​ട് മാ​ർ​ഗ​രേ​ഖ

‣ സ്കൂ​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ഇ​ല്ല. പ​ക​രം അ​ല​വ​ൻ​സ് ന​ൽ​കും.

‣ സ്കൂ​ളി​ന് മു​ന്നി​ലെ ക​ട​ക​ളി​ൽ പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

‣ ഒ​രു ബ​ഞ്ചി​ൽ ര​ണ്ടു പേ​ർ മാ​ത്രം.

‣ കൂ​ട്ടം ചേ​രാ​ൻ അ​നു​വ​ദി​ക്കി​ല്ല.

‣ ഓ​ട്ടോ​യി​ൽ ര​ണ്ട് കു​ട്ടി​ക​ളി​ൽ കൂ​ടു​ത​ൽ പാ​ടി​ല്ല.

‣ ശ​രീ​ര ഊ​ഷ്മാ​വ്, ഓ​ക്സി​ജ​ൻ എ​ന്നി​വ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​നം.

‣ ചെ​റി​യ ല​ക്ഷ​ണം ഉ​ണ്ടെ​ങ്കി​ൽ പോ​ലും കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ട​രു​ത്.

Related posts

Leave a Comment