കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കാൻ സേവ് കേരള ബ്രിഗേഡ്. സമരത്തിന്റെ മുന്നോടിയായി എട്ട്, ഒമ്പത് തീയതികളില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ സൂചനാ നിരാഹാര സത്യഗ്രഹം നടത്തു പ്രസിഡന്റ് റസല്‍ ജോയ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബര്‍ 13ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് തമിഴ്നാടിന്റെ ജലത്തിന്മേലുള്ള അവകാശം ചിന്തിക്കുകപോലും ചെയ്യാതെ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന് അതീവപ്രാധാന്യം കൊടുത്ത് ഉത്തരവായിരുന്നു.
ഡാം പൊളിച്ചുകളയാതിരിക്കാന് കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോടും തമിഴ്നാട്, കേരള സര്‍ക്കാരിനോടും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് മേല്‍നോട്ടസമിതി തിരക്കുപിടിച്ച് ആര്‍ഒവി പഠനം നടത്തിയത് സുപ്രീം കോടതിയിലുള്ള കേസ് അട്ടിമറിക്കാനാണോയെന്ന് സംശയമുണ്ടെന്നും റസല്‍ ജോയ് പറഞ്ഞു.
