വിംബിൾഡൺ ചാന്പ്യൻഷിപ്: നദാലിനെ വീഴ്ത്തി മുള്ളര്‍

mullarല​ണ്ട​ന്‍: ഈ ​വ​ര്‍ഷ​ത്തെ ഏ​റ്റ​വും വ​ലി​യ അ​ട്ടി​മ​റി​യി​ല്‍ അ​ടിതെ​റ്റി റാ​ഫേ​ല്‍ ന​ദാ​ല്‍ വിം​ബി​ള്‍ഡ​ണി​ല്‍ നി​ന്നു പു​റ​ത്ത്. ലോ​ക 26-ാം റാ​ങ്കു​കാ​ര​നാ​യ ല​ക്‌​സം​ബ​ര്‍ഗ് താ​രം ഗില്‍സ് മു​ള്ള​റാ​ണ് ന​ദാ​ലി​ന്‍റെ 16-ാം ഗ്രാ​ന്‍ഡ്സ്ലാം മോ​ഹ​ങ്ങ​ള്‍ ത​ക​ര്‍ത്തു ത​രി​പ്പ​ണ​മാ​ക്കി​യ​ത്. അ​ഞ്ചു സെ​റ്റു നീ​ണ്ട പോ​രാ​ട്ട​ത്തി​ലാ​ണ് 16-ാം സീ​ഡാ​യ മു​ള്ള​ര്‍ ലോ​ക ര​ണ്ടാം ന​മ്പ​ര്‍ താ​ര​ത്തെ കെ​ട്ടു​കെ​ട്ടി​ച്ച​ത്. 6-3, 6-4, 3-6, 4-6, 15-13 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു മു​ള്ള​ര്‍ ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ര​ണ്ട് ഇ​ട​ങ്ക​യ്യ​ന്മാ​ര്‍ മ​ത്സ​രി​ക്കു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യോ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. ഈ ​വ​ര്‍ഷം മി​ക​ച്ച ഫോ​മി​ല്‍ ക​ളി​ക്കു​ന്ന മു​ള്ള​ര്‍ ന​ദാ​ലി​ന് ചെ​റി​യ വെ​ല്ലു​വി​ളി​യു​യ​ര്‍ത്തു​മെ​ന്നു ക​ളി​ക്കു മു​മ്പേ വി​ല​യി​രു​ത്ത​ലു​ണ്ടാ​യി​രു​ന്നു. 2001ല്‍ ​പ്രൊ​ഫ​ഷ​ണ​ല്‍ ടെ​ന്നീ​സി​ല്‍ ചു​വ​ടു വ​ച്ച മു​ള്ള​ര്‍ 16 വ​ര്‍ഷ​ത്തി​നു ശേ​ഷം ഈ 34-ാം ​വ​യ​സി​ലാ​ണ് ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ഫോ​മി​ലെ​ത്തി​യ​തെ​ന്ന​ത് കൗ​തു​ക​ക​ര​മാ​ണ്.

ക​രി​യ​റി​ലെ ആ​ദ്യ എ​ടി​പി കി​രീ​ടം നേ​ടു​ന്ന​തും ഏ​റ്റ​വു​മു​യ​ര്‍ന്ന റാ​ങ്കി​ലെ​ത്തു​ന്ന​തും ഈ ​വ​ര്‍ഷ​മാ​ണ്. ഇ​തു​കൊ​ണ്ടു ത​ന്നെ ടെ​ന്നീ​സ് പ്രേ​മി​ക​ള്‍ ന​ല്ലൊ​രു പോ​രാ​ട്ടം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ല​ക്‌​സം​ബ​ര്‍ഗു​കാ​ര്‍ പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത പോ​രാ​ട്ട​വീ​ര്യ​മാ​യി​രു​ന്നു മു​ള്ള​ര്‍ ക​ള​ത്തി​ല്‍ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ദ്യ സെ​റ്റി​ല്‍ ത​ന്നെ ന​ദാ​ലി​ന്‍റെ സെ​ര്‍വ് ര​ണ്ടു ത​വ​ണ ബ്രേ​ക്ക് ചെ​യ്ത മു​ള്ള​ര്‍ സെ​റ്റ് 6-3, സ്വ​ന്ത​മാ​ക്കി. 6-4 എ​ന്ന സ്‌​കോ​റി​ന് ര​ണ്ടാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ കാ​ണി​ക​ള്‍ അ​മ്പ​ര​ന്നു. ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റു പോ​ലും തോ​ല്‍ക്കാ​തെ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ ന​ദാ​ല്‍ ഒ​രു സെ​റ്റു പോ​ലും നേ​ടാ​തെ പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണോ എ​ന്ന ഭീ​തി​പോ​ലും കാ​ണി​ക​ളി​ല്‍ ഉ​ണ്ടാ​യി. എ​ന്നാ​ല്‍ ടെ​ന്നീ​സി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പോ​രാ​ളി​യാ​യ ന​ദാ​ല്‍ അ​ങ്ങ​നെ പ​രാ​ജ​യ​പ്പെ​ടാ​ന്‍ ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.

മു​ള്ള​ര്‍ക്ക് അ​തേ നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി കൊ​ടു​ത്ത സ്പാ​നി​ഷ് താ​രം മൂ​ന്നും നാ​ലും സെ​റ്റു​ക​ള്‍ 6-3,6-4 എ​ന്ന സ്‌​കോ​റി​ന് ത​ന്‍റെ പേ​രി​ലെ​ഴു​തി. ഒ​ടു​വി​ല്‍ ക​ളി നി​ര്‍ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റി​ലേ​ക്ക്. ഇ​രു​താ​ര​ങ്ങ​ളും സെ​ര്‍വു​ക​ള്‍ നി​ലനിര്‍ത്തി മു​ന്നേ​റി​യ​പ്പോ​ള്‍ കാ​ണി​ക​ള്‍ക്കു ശ്വാ​സം വി​ല​ങ്ങി. പ​ല​പ്പോ​ഴും ന​ദാ​ല്‍ മു​ള്ള​റി​ന്‍റെ സ​ര്‍വ് ബ്രേ​ക്ക് ചെ​യ്യു​ന്ന​തി​ന്‍റെ വ​ക്കോ​ള​മെ​ത്തി​യെ​ങ്കി​ലും മു​ള്ള​ര്‍ ശ​ക്ത​മാ​യി തി​രി​ച്ചു വ​ന്ന് സെര്‍വ് നി​ല​നി​ര്‍ത്തി മു​ന്നേ​റി. 20-ാം ഗെ​യി​മി​ല്‍ മു​ള്ള​ര്‍ മാ​ച്ച് പോ​യി​ന്‍റി​ലെ​ത്തി​യെ​ങ്കി​ലും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ച ന​ദാ​ല്‍ സ​ര്‍വ് നി​ല​നി​ര്‍ത്തി​യ​തോ​ടെ സ്‌​കോ​ര്‍ 10-10 എ​ന്ന നി​ല​യി​ലാ​യി.

26 ഗെ​യിം പി​ന്നി​ട്ട​പ്പോ​ള്‍ സ്‌​കോ​ര്‍ 13-13 എ​ന്ന നി​ല​യി​ലെ​ത്തി. 27-ാം ഗെ​യി​മി​ല്‍ മു​ള്ള​ര്‍ സെ​ര്‍വ് നി​ല​നി​ര്‍ത്തി​യ​പ്പോ​ള്‍ സ്‌​കോ​ര്‍ 14-13ലെ​ത്തി. എ​ന്നാ​ല്‍ അ​ടു​ത്ത ഗെ​യി​മി​ല്‍ ന​ദാ​ലി​ന് പി​ഴ​ച്ച​പ്പോ​ള്‍ 40-15ന് ​മു​ള്ള​ര്‍ മു​മ്പി​ലെ​ത്തി.​ വി​ജ​യ​ത്തി​ന് ഒ​രു വി​ന്ന​ര്‍ അ​ക​ലെ നി​ല്‍ക്കു​മ്പോ​ള്‍ ന​ദാ​ലി​ന്‍റെ ഷോ​ട്ട് നേ​രെ പ​തി​ച്ച​ത് കോ​ര്‍ട്ടി​നു വെ​ളി​യി​ല്‍ നി​ന്ന മു​ള്ള​റു​ടെ കാ​ല്‍ചു​വ​ട്ടി​ല്‍. ഒ​രു നി​മി​ഷം ഇ​ത് സ​ത്യ​മോ മി​ഥ്യ​യോ എ​ന്ന് വി​ശ്വ​സി​ക്കാ​നാ​തെ മു​ള്ള​ര്‍ നി​ന്നു. ര​ണ്ടു വ​ട്ടം ഇ​വി​ടെ കി​രീ​ടം ചൂ​ടി​യി​ട്ടു​ള്ള ന​ദാ​ലി​ന് 2011ന് ​ശേ​ഷം നാ​ലാം റൗ​ണ്ട് ക​ട​ക്കാ​നാ​യി​ട്ടി​ല്ല.

റോ​ജ​ര്‍ ഫെ​ഡ​റ​ര്‍, നൊ​വാ​ക് ജോ​ക്കോ​വി​ച്ച, മി​ലോ​സ് റാ​വോ​ണി​ക്, തോ​മ​സ്് ബെ​ര്‍ഡി​ച്ച്, ആ​ന്‍ഡി മു​റെ, സാം ​ക്വ​റീ, മാ​രി​ന്‍ സി​ലി​ക് എ​ന്നി​വ​രാ​ണ് ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്ന മ​റ്റു താ​ര​ങ്ങ​ള്‍. എ​ട്ടാം വിം​ബി​ള്‍ഡ​ന്‍ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന സ്വി​സ് ഇ​തി​ഹാ​സം റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ‘’ബേ​ബി ഫെ​ഡ​റ​ര്‍’’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബ​ള്‍ഗേ​റി​യ​യു​ടെ ഗ്രി​ഗോ​ര്‍ ദി​മി​ത്രോ​വി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്ക് ത​ക​ര്‍ത്താ​ണ് അ​വ​സാ​ന എ​ട്ടില്‍ ഇ​ടം പി​ടി​ച്ച​ത്.

6-4,6-2,6-4 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു ഫെ​ഡ​റ​റി​ന്‍റെ വി​ജ​യം. ഫ്ര​ഞ്ചു താ​രം അ​ഡ്രി​യാ​ന്‍ മ​ന്നാ​റി​നോ​യെ 6-2,7-6,6-4 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍ത്താ​ണ് നാ​ലാം വിം​ബി​ള്‍ഡ​ണ്‍ കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ജോ​ക്കോ​വി​ച്ചി​ന്‍റെ വി​ജ​യം. സ്പാ​നി​ഷ് താ​രം റോ​ബ​ര്‍ട്ടോ ബൗ​ട്ടി​സ്റ്റ് അ​ഗോ​ട്ടി​നെ 6-2,6-2,6-2 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍ത്താ​ണ് ക്രൊ​യേ​ഷ്യ​യു​ടെ ലോ​ക ആ​റാം ന​മ്പ​ര്‍ മാ​രി​ന്‍ സി​ലി​ക്ക് ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. ഫ്ര​ഞ്ചു താ​രം ബെ​നോ പെ​യ​റി​നെ 7-6,6-4,6-4 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍പ്പി​ച്ചാ​യി​രു​ന്നു ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ആ​ന്‍ഡി മു​റെ​യു​ടെ ക്വാ​ര്‍ട്ട​ര്‍ പ്ര​വേ​ശം.

അ​ഞ്ചു സെ​റ്റു​ക​ള്‍ നീ​ണ്ട പോ​രാ​ട്ട​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചാ​ണ് അ​മേ​രി​ക്ക​യു​ടെ സാം ​ക്വ​റി, ചെ​ക്ക് താ​രം തോ​മ​സ് ബെ​ര്‍ഡി​ച്ച്, ക​നേ​ഡി​യ​ന്‍ താ​രം മി​ലോ​സ് റോ​ണി​ക് എ​ന്നി​വ​ര്‍ അ​വ​സാ​ന എ​ട്ടി​ല്‍ ഇ​ടം പി​ടി​ച്ച​ത്. ജ​ര്‍മ​ന്‍ സെ​ന്‍സേ​ഷ​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ സ്വ​രേ​വി​നെ​തി​രേ റാ​വോ​ണി​ക് 4-6, 7-5, 4-6, 7-5, 6-1 എ​ന്ന സ്‌​കോ​റി​ന് വി​ജ​യി​ച്ച​പ്പോ​ള്‍ ഓ​സ്ട്രി​യ​യു​ടെ ഡൊ​മി​നി​ക് തീ​മി​നെ 6-3,6-7,6-3,3-6,6-3 എ​ന്ന സ്‌​കോ​റി​ന് ത​ക​ര്‍ത്താ​ണ് ബെ​ര്‍ഡി​ച്ച് അ​വ​സാ​ന എ​ട്ടി​ലെ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ താ​രം കെ​വി​ന്‍ ആ​ന്‍ഡേ​ഴ്‌​സ​നെ​തി​രേ 5-7,7-6,6-3,6-7,6-3 എ​ന്ന സ്‌​കോ​റി​നാ​യി​രു​ന്നു സാം ​ക്വ​റി​യു​ടെ വി​ജ​യം. ക്വാ​ര്‍ട്ട​റി​ല്‍ ഫെ​ഡ​റ​ര്‍ റാ​വോ​ണി​കി​നെ നേ​രി​ടു​മ്പോ​ള്‍ സാം ​ക്വ​റി​യാ​ണ് മു​റെ​യു​ടെ എ​തി​രാ​ളി. ജൈ​ല്‍സ് മു​ള്ള​ര്‍ മാ​രി​ന്‍ സി​ലി​ക്കി​നെ​യും ജോ​ക്കോ​വി​ച്ച് ബെ​ര്‍ഡി​ച്ചി​നെ​യും നേ​രി​ടും.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ സ്പാ​നി​ഷ് താ​രം ഗാ​ര്‍ബി​ന്‍ മു​ഗു​രു​സ​യും അ​മേ​രി​ക്ക​ന്‍ താ​രം വീ​ന​സ് വി​ല്യം​സും സെ​മി​യി​ല്‍ ക​ട​ന്നു. റ​ഷ്യ​യു​ടെ സ്വ​റ്റ്‌​ലാ​ന കു​സ്്‌​നെ​റ്റ്‌​സോ​വ​യെ 6-4,6-4 എ​ന്ന സ്‌​കോ​റി​ന് തോ​ല്‍പ്പി​ച്ചാ​യി​രു​ന്നു മു​ഗു​രു​സ​യു​ടെ സെ​മി പ്ര​വേ​ശം. ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ചാ​മ്പ്യ​ന്‍ യെ​ലേ​ന ഓ​സ്റ്റ​പെ​ങ്കോ​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ള്‍ക്കു ത​ക​ര്‍ത്താ​ണ് ആ​റു​വ​ട്ടം വിം​ബി​ള്‍ഡ​ന്‍ ചാ​മ്പ്യ​നാ​യി​ട്ടു​ള്ള വീ​ന​സി​ന്‍റെ സെ​മി പ്ര​വേ​ശം. 6-3,7-5 എ​ന്ന സ്‌​കോ​റി​നാ​ണ് വീ​ന​സ് ലാ​ത്വി​യ​ന്‍ താ​ര​ത്തെ കെ​ട്ടു കെ​ട്ടി​ച്ച​ത്.

വിം​ബി​ൾ​ഡ​ൺ വ​നി​ത​ക​ളി​ൽ 23 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷ​ം സെ​മി​യിലെത്തുന്ന ഏ​റ്റ​വും പ്രായമുള്ള താ​ര​മെ​ന്ന നേ​ട്ടം വീ​ന​സ് സ്വ​ന്ത​മാ​ക്കി. 1994ൽ ​മാ​ർ​ട്ടി​ന ന​വ​ര​ത്‌​ലോ​വ​യ​യ്ക്കു​ശേ​ഷം സെ​മി​യി​ലെ​ത്തു​ന്ന പ്രാ​യ​മു​ള്ള ഒ​രു വ​നി​താ​ര​മാ​യി അ​ഞ്ചു ത​വ​ണ ചാ​ന്പ്യ​ന​മാ​യ വീ​ന​സ് മാ​റി. മി​ക്‌​സ​ഡ്് ഡ​ബി​ള്‍സി​ല്‍ സാ​നി​യ മി​ര്‍സ-​ഇ​വാ​ന്‍ ഡോ​ഡി​ഗ് സ​ഖ്യ​വും ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ ജേ​താ​ക്ക​ളാ​യ രോ​ഹ​ന്‍ ബൊ​പ്പ​ണ്ണ-​ഗ​ബ്രി​യേ​ല ഡ​ബ്രോ​വ്‌​സ്‌​കി സ​ഖ്യ​വും പ്രീ ​ക്വാ​ര്‍ട്ട​റി​ല്‍ ക​ട​ന്നി​ട്ടു​ണ്ട്

Related posts