ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളില്‍ സ്‌ഫോടന പരമ്പര ! പ്രാര്‍ഥനാ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 42 പേര്‍ മരിച്ചു; കണ്ണീരണിഞ്ഞ് ലോകം…

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെ ബോംബ് സ്‌ഫോടനം. 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്.

കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്‌ഫോടനം നടന്നത്. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു രണ്ടു പള്ളികളിലും സ്‌ഫോടനം. സംഭവത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Related posts