കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​നം !’ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ’​യു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കു​ന്നു…

കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലെ ഏ​ര്‍​വാ​ടി​യി​ലേ​ക്ക് വ്യാ​പി​പ്പി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം. ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ എ​ന്ന സം​ഘ​ട​ന​യ്ക്ക് സ്‌​ഫോ​ട​ന​ത്തി​ല്‍ പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ല്‍. സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​ള്‍ ഖാ​ദ​ര്‍ മ​ന്‍​പാ​യി​യു​ടെ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ത​മി​ഴ്നാ​ട് പോ​ലീ​സ്, ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു. തി​രു​നെ​ല്‍​വേ​ലി മേ​ലാ​പാ​ള​യം സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ എ​ന്ന​യാ​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​സ്ലാ​മി​യ പ്ര​ചാ​ര പേ​ര​വൈ എ​ന്ന സം​ഘ​ട​ന​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന മു​ഹ​മ്മ​ദ് ഹു​സൈ​ന്‍ മു​മ്പ് കു​റേ​ക്കാ​ലം കോ​യ​മ്പ​ത്തൂ​രി​ല്‍ ഒ​രു പ​ള്ളി​യി​ലും ജോ​ലി നോ​ക്കി​യി​ട്ടു​ണ്ട്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ഒ​രു ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യും കാ​റ്റ​റിം​ഗ് യൂ​ണി​റ്റും ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​വ​രു​ടെ വീ​ടു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തും ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തും. കോ​യ​മ്പ​ത്തൂ​ര്‍ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട…

Read More

ഐഎസ് ഭീതി കേരളത്തിലും ! ഭീകര സംഘടന കേരളത്തില്‍ സ്‌ഫോടനം ലക്ഷ്യമിടുന്നതായി വിവരം; ലക്ഷ്യമിട്ടിരിക്കുന്നത് പ്രമുഖ ആരാധനാലയം…

കോയമ്പത്തൂര്‍: ഐഎസ് ഭീകരര്‍ കേരളത്തിലും സ്‌ഫോടനത്തിന് ലക്ഷ്യമിടുന്നതായി വിവരം. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടത്തിയ സ്‌ഫോടനപരമ്പരയ്ക്കു സമാനമായി ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം തന്നെയാണ് ഐഎസിന്റെ ലക്ഷ്യമിടുന്നത്. ഇരുസംസ്ഥാനങ്ങളിലേയും ആരാധനാലയങ്ങളില്‍ ആക്രമണത്തിന് പദ്ധതിയിട്ടതിന് ഭീകരസംഘടനയുടെ കോയമ്പത്തൂര്‍ ഘടകത്തിനെതിരെ കേസെടുത്തിരുന്നു. ഇതിനായി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചവരെ ചുറ്റിപറ്റി കോയമ്പത്തൂരില്‍ ഏഴിടത്ത് ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. യോഗത്തിന് നേതൃത്വം നല്‍കിയ ഉക്കടം സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ അറസ്റ്റിലായി. ആറുപേരാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തിലെ ആരാധനാലയങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്യുന്നതിന് പലതവണ രഹസ്യയോഗം ചേര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും ശബരിമലയും ഗുരുവായൂരും യഹൂദ ആരാധനാലയങ്ങളുമാണ് ഇവര്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തത് എന്നാണ് വിവരം. ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ ആസൂത്രകനായ സഹ്രാന്‍ ഹാഷിമുമായി കോയമ്പത്തൂര്‍ ഘടകം രൂപവത്കരിച്ച മുഹമ്മദ് അസ്ഹറുദീന് അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ മെയ് 30ന് കേരളത്തിലേയും…

Read More

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളില്‍ സ്‌ഫോടന പരമ്പര ! പ്രാര്‍ഥനാ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 42 പേര്‍ മരിച്ചു; കണ്ണീരണിഞ്ഞ് ലോകം…

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെ ബോംബ് സ്‌ഫോടനം. 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്‌ഫോടനം നടന്നത്. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു രണ്ടു പള്ളികളിലും സ്‌ഫോടനം. സംഭവത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Read More