കൃ​ഷി ചെ​യ്യാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ല ! ശ്രീ​ല​ങ്ക​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷം കു​ര​ങ്ങു​ക​ളെ ചൈ​ന​യി​ലേ​ക്ക് ക​യ​റ്റി വി​ടും…

ചൈ​ന​യി​ലേ​ക്ക് ഒ​രു ല​ക്ഷം കു​ര​ങ്ങ​ന്മാ​രെ ക​യ​റ്റി അ​യ​യ്ക്കാ​ന്‍ തീ​രു​മാ​നി​ച്ച് ശ്രീ​ല​ങ്ക. ശ്രീ​ല​ങ്ക​യി​ലു​ള്ള​തും വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ ടോ​ഖ് മ​കാ​ഖ്വെ വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന കു​ര​ങ്ങ​ന്മാ​രെ​യാ​ണ് ക​യ​റ്റു​മ​തി ചെ​യ്യു​ക. ചൈ​ന​യി​ലെ ആ​യി​രം മൃ​ഗ​ശാ​ല​ക​ളി​ലേ​ക്ക് ഈ​യി​ന​ത്തി​ല്‍​പെ​ട്ട കു​ര​ങ്ങു​ക​ളെ വേ​ണ​മെ​ന്ന് ചൈ​ന ശ്രീ​ല​ങ്ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പു​തി​യ പ​ദ്ധ​തി. ക​ര്‍​ഷ​ക​ര്‍​ക്ക് ശ​ല്യ​മാ​യ​തോ​ടെ സം​ര​ക്ഷി​ത വി​ഭാ​ഗ​ത്തി​ല്‍​പെ​ടു​ന്ന കു​ര​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ കൊ​ന്നൊ​ടു​ക്കാ​ന്‍ ശ്രീ​ല​ങ്ക അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ശ്രീ​ല​ങ്ക​യി​ല്‍ ടോ​ഖ് മ​കാ​ഖ്വെ​ക​ളു​ടെ എ​ണ്ണം 30 ല​ക്ഷം ക​ട​ന്നെ​ന്നും രാ​ജ്യ​ത്തെ കൃ​ഷി​ക്ക് ഇ​വ ഭീ​ഷ​ണി​യാ​യ​താ​യു​മാ​ണ് ഗ​വ​ണ്‍​മെ​ന്റ് പ​റ​യു​ന്ന​ത്. ടോ​ഖ് മ​കാ​ഖ്വെ​ക​ളു​ടെ വം​ശ​വ​ര്‍​ധ​ന​വ് ത​ട​യു​വാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ത്ത​ര​മൊ​രു ആ​വ​ശ്യ​വു​മാ​യി ചൈ​ന ശ്രീ​ല​ങ്ക​യെ സ​മീ​പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ക​യ​റ്റു​മ​തി​ക​ളെ​ല്ലാം രാ​ജ്യ​ത്ത് നി​രോ​ധി​ച്ചി​രു​ന്നു​വെ​ങ്കി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​ക്ക് ശ്രീ​ല​ങ്ക ഒ​രു​ങ്ങു​ന്ന​ത്. ആ​ദ്യ​പ​ടി എ​ന്നോ​ണ​മാ​കും ഒ​രു​ല​ക്ഷം കു​ര​ങ്ങു​ക​ള്‍ രാ​ജ്യം ക​ട​ക്കു​ക. ശ്രീ​ല​ങ്ക​യി​ല്‍ തെ​ങ്ങു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് ടോ​ഖ് മ​കാ​ഖ്വെ​ക​ള്‍ ഭീ​ഷ​ണി​യാ​ണ്.…

Read More

ശ്രീ​ല​ങ്ക​യി​ല്‍ ഒ​റ്റ ദി​വ​സ​ത്തി​ല്‍ പെ​ട്രോ​ളി​ന് വ​ര്‍​ധി​പ്പി​ച്ച​ത് ലി​റ്റ​റി​ന് 77 രൂ​പ ! ഡീ​സ​ലി​ന് 55 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ചു…

ഒ​റ്റ ദി​വ​സ​ത്തി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 77 രൂ​പ​യും ഡീ​സ​ലി​ന് 55 രൂ​പ​യും വ​ര്‍​ധി​പ്പി​ച്ച് ആ​ളു​ക​ളെ ഞെ​ട്ടി​ച്ച് ശ്രീ​ല​ങ്ക. സ​ര്‍​ക്കാ​ര്‍ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സി​ലോ​ണ്‍ പെ​ട്രോ​ളി​യ​മാ​ണ് വി​ല വ​ര്‍​ധ​ന​വ് വ​രു​ത്തി​യ​ത്. ശ്രീ​ല​ങ്ക​ന്‍ റു​പ്പീ​സി​ന് ഇ​ന്ത്യ​ന്‍ രൂ​പ​യേ​ക്കാ​ള്‍ മൂ​ല്യം കു​റ​വാ​ണ്. ഒ​രു ശ്രീ​ല​ങ്ക​ന്‍ രൂ​പ​യ്ക്ക് ഇ​ന്ത്യ​ന്‍ രൂ​പ​യി​ല്‍ 30 പൈ​സ​യു​ടെ വി​ല​യേ​യു​ള്ളൂ. ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്റെ ഉ​പ​വി​ഭാ​ഗ​മാ​യ ല​ങ്ക ഐ​ഒ​സി​യാ​ണ് ല​ങ്ക​യി​ലെ പ്ര​ധാ​ന എ​ണ്ണ വി​ത​ര​ണ ക​മ്പ​നി. ഐ​ഒ​സി​യും വി​ല വ​ര്‍​ധി​പ്പി​ച്ചു. ശ്രീ​ല​ങ്ക​ന്‍ രൂ​പ​യി​ല്‍ ഡീ​സ​ലി​ന് 50 രൂ​പ​യും, പെ​ട്രോ​ളി​നും 75 രൂ​പ​യും ഐ​ഒ​സി വ​ര്‍​ദ്ധി​പ്പി​ച്ചി​രു​ന്നു. ഇ​തോ​ടെ സി​ലോ​ണ്‍ പെ​ട്രോ​ളി​യം കോ​ര്‍​പ്പ​റേ​ഷ​ന്‍ പെ​ട്രോ​ളി​ന് 43.5 ശ​ത​മാ​ന​വും, ഡീ​സ​ലി​ന് 45.5 ശ​ത​മാ​ന​വും വ​ര്‍​ദ്ധ​ന​വാ​ണ് ന​ട​ത്തി​യ​ത്. ഇ​തോ​ടെ ശ്രീ​ല​ങ്ക​യി​ല്‍ പെ​ട്രോ​ളി​ന് ശ്രീ​ല​ങ്ക​ന്‍ രൂ​പ​യി​ല്‍ ലി​റ്റ​റി​ന് 254 രൂ​പ​യും, പെ​ട്രോ​ളി​ന് 176 രൂ​പ​യു​മാ​യി. അ​തേ​സ​മ​യം പെ​ട്രോ​ള്‍ വി​ല​യി​ല്‍ ഏ​താ​ണ്ട് ഒ​രേ വി​ല​യാ​ണെ​ങ്കി​ലും ഡീ​സ​ല്‍ വി​ല​യി​ല്‍ സി​പി​സി…

Read More

കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിന്റെ പിന്നില്‍ കളിക്കുന്നത് ലങ്കയിലെ തമിഴ്പുലികള്‍ ? സുസ്മിത ടീച്ചര്‍ ആള് ചെറിയ പുള്ളിയല്ല…

കൊച്ചിയിലെ ലഹരിമാഫിയയുടെ പിന്നിലുള്ള ശക്തികേന്ദ്രം തമിഴ്പുലികളാണോയെന്ന സംശയം ഉയരുന്നു.കാക്കനാട് എം.ഡി.എം.എ. കേസിലെ പ്രതികള്‍ക്കു കൃത്രിമ ലഹരി വസ്തുക്കള്‍ കൈമാറിയതു ശ്രീലങ്കന്‍ വംശജരായ രണ്ടുപേരായിരുന്നു. ഇതാണ് അന്വേഷണത്തിന്റെ മുന തമിഴ്പുലികളിലേക്ക് എത്തിക്കുന്നത്. ചെന്നൈ, പോണ്ടിച്ചേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ ഇടപാടുകാരുണ്ട്. ചെന്നൈയില്‍ ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിയിലാണു ഇവര്‍ താമസിക്കുന്നത്. വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിക്കുന്ന ഇരുവരുടെയും ഭാര്യമാര്‍ തമിഴ്നാട്ടുകാരാണെന്നും എക്‌സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ താമസസ്ഥലം അടഞ്ഞു കിടക്കുകയാണിപ്പോള്‍. 40-45 വയസിനിടയില്‍ പ്രായമുള്ള ഇവരെ കണ്ടെത്തുന്നതിനു ചെന്നൈ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ സഹായം തേടിയിരിക്കുകയാണ്. ഇവര്‍ക്ക് തമിഴ് പുലികളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. വിദേശത്തുനിന്നു ചെന്നൈ വിമാനത്താവളത്തിലൂടെയും തുറമുഖത്തിലൂടെയുമാണ് എം.ഡി.എം.എ. പോലുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നത്. ചെന്നൈയില്‍ നിന്നു മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു ഹാഷിഷ് ഓയില്‍ കടത്തുന്നുണ്ട്. ഇതിനെല്ലാം പിന്നില്‍ പുലികളുടെ ഇടപെടലാണെന്നാണ്…

Read More

സോഷ്യല്‍ മീഡിയ കൊണ്ടാടിയ ‘ബാല വിവാഹം’ ! പ്രചരിക്കുന്ന ചിത്രങ്ങള്‍ക്കു പിന്നിലെ സത്യാവസ്ഥ ഇങ്ങനെ…

ഒരു വിവാഹച്ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വിവാഹത്തിനു ശേഷമുള്ള പോസ്റ്റ് ഫോട്ടോഷൂട്ടിന്റെ എന്ന് തോന്നിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കുട്ടികള്‍ എന്ന് തോന്നിക്കുന്ന ഒരു ആണും, പെണ്ണും ചേര്‍ന്ന ചിത്രങ്ങള്‍ വളരെ വ്യാപകമായി സൈബര്‍ ബുള്ളിംഗിന് ഇരയാകുന്നുണ്ട്. ബാല വിവാഹമാണ് എന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍, ഫേസ്ബുക്ക് ട്രോളുകളില്‍ എന്നിവിടങ്ങളില്‍ ഈ ചിത്രം വച്ച് ബാലവിവാഹ പ്രചരണവും ട്രോളുകളും അരങ്ങു തകര്‍ക്കുകയാണ്. വിവിധ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം ഈ ചിത്രം പറന്നു കളിക്കുകയാണ്. തീക്ഷണ ഫോട്ടോഗ്രഫി എന്ന പേജിലാണ്. പേജിലെ വിവരണം അനുസരിച്ച് ഫോട്ടോയില്‍ ഉള്ളത് നീതമി, ബുദ്ദിക എന്നീ ദമ്പതികളാണെന്ന് പറയുന്നു. എന്നാല്‍ ഈ ചിത്രത്തിന് അടിയിലും നിരവധി മലയാളികള്‍ അടക്കം ദമ്പതികളെ പരിഹസിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്തിട്ടുണ്ട്. ഫോട്ടോ പോസ്റ്റ് ചെയ്ത പേജും അവരുടെ അഡ്രസും പരിശോധിച്ചാല്‍ ഇവര്‍ ശ്രീലങ്കയിലെ…

Read More

സഞ്ജന ഗല്‍റാണി ‘മയക്കുമരുന്ന് റാണിയോ’ ? ശ്രീലങ്കയിലെ കാസിനോകള്‍ കേന്ദ്രീകരിച്ച് നടി നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷണം…

കന്നഡ സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് റാക്കറ്റ് കേസ് പുതിയ തലത്തിലേക്ക്. ശ്രീലങ്കയിലെ ചൂതാട്ട കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ബംഗളുരുവുവില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള മയക്കുമരുന്ന് പാതയുടെ തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസിന്റെ ആഭ്യന്തര സുരക്ഷാ, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം വ്യാപിപ്പിക്കുന്നത്. ചൂതാട്ടകേന്ദ്രം നടത്തിപ്പില്‍ പങ്കാളികളായ ബംഗളൂരുവിലെ മൂന്ന് വ്യവസായികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കോണ്‍ഗ്രസ് എംഎല്‍എ സമീര്‍ അഹമ്മദ് ഖാന്റെ അടുത്ത അനുയായി ഷെയ്ഖ് ഫസിയുള്ളയും അറസ്റ്റിലായ നടി സഞ്ജന ഗല്‍റാണിയും തമ്മില്‍ ശ്രീലങ്ക കേന്ദ്രീകരിച്ച് വ്യാപാര ഇടപാടുണ്ടെന്ന് നിര്‍മാതാവ് പ്രശാന്ത് സമ്പര്‍ഗി ആരോപിച്ചിരുന്നു. ഷെയ്ഖ് ഫസിയുള്ളയ്ക്കായുള്ള തിരച്ചില്‍ പൊലീസ് വ്യാപകമാക്കി. അതേസമയം, നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിന്റെയും ലഹരി പാര്‍ട്ടി സംഘാടകനായ വിരേന്‍ ഖന്നയുടേയും പൊലീസ് കസ്റ്റഡി 16 വരെ നീട്ടി. സഞ്ജന ഇതുവരെ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ശ്രീലങ്ക കേന്ദ്രീകരിച്ച്…

Read More

ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ പള്ളികളില്‍ സ്‌ഫോടന പരമ്പര ! പ്രാര്‍ഥനാ വേളയില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ 42 പേര്‍ മരിച്ചു; കണ്ണീരണിഞ്ഞ് ലോകം…

കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ഈസ്റ്റര്‍ ആരാധനയ്ക്കിടെ ബോംബ് സ്‌ഫോടനം. 42 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് കത്തോലിക്ക പള്ളികളിലും ഒരു പഞ്ചനക്ഷത്ര ഹോട്ടലിലുമാണ് ആക്രമണം ഉണ്ടായത്. കതാനയിലെ കൊച്ചികഡെ സെന്റ്. ആന്റണീസ് ദേവാലയം, കതുവപിട്ടിയ സെന്റ്. സെബാസ്റ്റ്യന്‍സ് ദേവാലയം എന്നീ പള്ളികളിലായിരുന്നു സ്‌ഫോടനം നടന്നത്. ഞായറാഴ്ച പ്രദേശിക സമയം രാവിലെ 8.45 ന് ആയിരുന്നു രണ്ടു പള്ളികളിലും സ്‌ഫോടനം. സംഭവത്തില്‍ നൂറ്റിയമ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Read More