തി​രു​വോ​ണ​നാ​ളി​ൽ രാ​ത്രി സി​നി​മ ക​ഴി​ഞ്ഞ് എ​ത്തി​യ കു​ടും​ബ​ത്തെ മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ച സംഭവം; പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി

നെ​ടു​ങ്ക​ണ്ടം: പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് സി​പി​എം ചേ​ന്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​പ​ണം. ചേ​ന്പ​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഓ​ഡി​യോ ക്ലി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ക​യാ​ണ്.

തി​രു​വോ​ണ​നാ​ളി​ൽ രാ​ത്രി സി​നി​മ ക​ഴി​ഞ്ഞ് എ​ത്തി​യ കു​ടും​ബ​ത്തെ ചേ​ന്പ​ള​ത്തു മ​ദ്യ​പ​സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ മ​രു​തു​ങ്ക​ൽ ലി​നോ​യു​ടെ ഭാ​ര്യ ആ​ര്യ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ലി​നോ​യ്ക്കു​നേ​രെ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ത​നി​ക്കെ​തി​രെ ക​ള്ള​ക്കേ​സാ​ണ് പ​രാ​തി​ക്കാ​രി ന​ൽ​കി​യ​തെ​ന്നും കേ​സ് പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ചേ​ന്പ​ളം ടൗ​ണി​ൽ ഓ​ട്ടോ​റി​ക്ഷ നീ ​ഓ​ടി​ക്കി​ല്ലെ​ന്നു​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി. ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ അ​സ​ഭ്യ പ​ദ​പ്ര​യോ​ഗ​ങ്ങ​ളു​മു​ണ്ട്. ചേ​ന്പ​ള​ത്തെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ലി​നോ.

ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​ടെ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ലി​നോ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts