ഛത്തീ​സ്ഗ​ഡി​ലേ​ക്ക് ചെ​ന്നി​ത്ത​ല; മു​ര​ളീ​ധ​ര​ന്‍ തെ​ല​ങ്കാ​ന​യി​ലേ​ക്ക്; ക​രു​ക്ക​ൾ നീ​ക്കി കോ​ണ്‍​ഗ്ര​സ്

വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങു​ന്പോ​ഴും ക​രു​ക്ക​ൾ നീ​ക്കി കോ​ൺ​ഗ്ര​സ്. വോ​ട്ടെ​ണ്ണ​ലി​ന് ശേ​ഷ​മു​ള്ള രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​തി​നാ​യി നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ നി​യോ​ഗി​ച്ചു.

രാ​ജ​സ്ഥാ​ന്‍, തെ​ല​ങ്കാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ന് വോ​ട്ടെ​ണ്ണ​ല്‍. നാ​ലി​ട​ത്തും വി​ജ​യം സു​നി​ശ്ചി​ത​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. ഛത്തീ​സ്ഗ​ഡ്, രാ​ജ​സ്ഥാ​ന്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ കോ​ണ്‍​ഗ്ര​സ് കു​ത്ത​ക​യാ​യി​രു​ന്നു. ആ​ദ്യ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ ഛത്തീ​സ്ഗ​ഡി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റ്റ​മാ​ണ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും പ്ര​തി​പ​ക്ഷ​ത്താ​ണെ​ങ്കി​ലും, തെ​ല​ങ്കാ​ന​യി​ൽ കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്നു.

ഹ​രി​യാ​ന​യി​ല്‍ നി​ന്നു​ള്ള ഭൂ​പീ​ന്ദ​ര്‍ സി​ങ് ഹൂ​ഡ, ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​ള്ള മ​ധു​സൂ​ധ​ന​ന്‍ മി​സ്ത്രി, ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള മു​കു​ള്‍ വാ​സ്‌​നി​ക്, ബി​ഹാ​റി​ല്‍ നി​ന്നു​ള്ള ഷ​ക്കീ​ല്‍ അ​ഹ​മ്മ​ദ് ഖാ​ന്‍ എ​ന്നി​ങ്ങ​നെ നാ​ല് നി​രീ​ക്ഷ​ക​രെ​യാ​ണ് രാ​ജ​സ്ഥാ​നി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലേ​ക്കു​ള്ള സം​ഘ​ത്തി​ൽ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന നേ​താ​വ് കെ ​മു​ര​ളീ​ധ​ര​ന്‍, ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ ശി​വ​കു​മാ​ര്‍, ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള ദീ​പ​ദാ​സ് മു​ന്‍​ഷി, ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നു​ള്ള ഡോ. ​അ​ജോ​യ് കു​മാ​ര്‍, കെ.​ജെ ജോ​ര്‍​ജ് എ​ന്നി​വ​രാ​ണുള്ളത്.

മ​ധ്യ​പ്ര​ദേ​ശി​ലേ​ക്ക് അ​ധീ​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി, പൃ​ഥ്വി​രാ​ജ് ച​വാ​ന്‍, രാ​ജീ​വ് ശു​ക്ല, ച​ന്ദ്ര​കാ​ന്ത് ഹ​ന്ദോ​ര്‍ എ​ന്നി​വ​രും. ഛത്തീ​സ്ഗ​ഡി​ലേ​ക്കു​ള്ള സം​ഘ​ത്തി​ലാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ള്ള​ത്. ഡ​ല്‍​ഹി​യി​ല്‍ നി​ന്നു​ള്ള അ​ജ​യ് മാ​ക്ക​ന്‍, ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ നി​ന്നു​ള്ള പ്രി​തം സി​ങ് എ​ന്നി​വ​രാ​ണ് ചെ​ന്നി​ത്ത​ല​യോ​ടൊ​പ്പ​മു​ള്ള​വ​ർ.

 

 

 

 

Related posts

Leave a Comment