ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അ​മ്മ​മാ​രി​ൽ ഒ​രാ​ളാ​യി സ​ഫീ​ന​യും; ഫെ​ർ​ട്ടി​ലി​റ്റി ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി 70കാ​രി

എ​ഴു​പ​തു​കാ​രി​യാ​യ ഉ​ഗാ​ണ്ട​ൻ വ​നി​ത സ​ഫീ​ന ന​മു​ക്‌​വ​യ പ്ര​തീ​ക്ഷ​ക​ളെ തെ​റ്റി​ച്ചു​കൊ​ണ്ട് ഐ​വി​എ​ഫ് ചി​കി​ത്സ​യി​ലൂ​ടെ ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​. അങ്ങനെ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ അ​മ്മ​മാ​രി​ൽ ഒ​രാ​ളാ​യി സഫീനയുമെത്തി.

ന​മു​ക്‌വയ​യ്ക്ക് ഐ​വി​എ​ഫ് ചി​കി​ത്സ ല​ഭി​ച്ച ക​മ്പാ​ല​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച സി​സേ​റി​യ​ൻ വ​ഴി​യാ​ണ് ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ഒ​രു ആ​ൺ​കു​ട്ടി​യും പെ​ൺ​കു​ട്ടി​യും ജ​നി​ച്ച​ത്. 31-ാം ആ​ഴ്ച​യി​ൽ മാ​സം തി​ക​യാ​തെ ജ​നി​ച്ച കു​ഞ്ഞു​ങ്ങ​ൾ ഇ​ൻ​കു​ബേ​റ്റ​റു​ക​ളി​ലാ​ണ്. 

വി​മ​ൻ​സ് ഹോ​സ്പി​റ്റ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഫെ​ർ​ട്ടി​ലി​റ്റി സെ​ന്‍റ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ഈ ​കാ​ര്യം പ​ങ്കു​വ​ച്ചു. “​ഈ ച​രി​ത്ര​സം​ഭ​വം ഐ​വി​എ​ഫി​ലെ ഞ​ങ്ങ​ളു​ടെ ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ളു​ടെ നേ​തൃ​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ക മാ​ത്ര​മ​ല്ല, ആ​ഫ്രി​ക്ക​യി​ലെ പ്ര​ധാ​ന ഫെ​ർ​ട്ടി​ലി​റ്റി സെ​ന്‍റ​ർ എ​ന്ന നി​ല​യി​ൽ ഞ​ങ്ങ​ളെ വേ​റി​ട്ടു നി​ർ​ത്തു​ക​യും ചെ​യ്യു​ന്നു.

ന​വം​ബ​ർ 29 ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 12:04 ന് ​ന​മുക്‌വയ ത​ന്‍റെ കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കി. കു​ട്ടി​ക​ൾ എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നെന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

 

 

 

 

 

 

Related posts

Leave a Comment