എ​ക്‌​സി​റ്റ് പോ​ൾ ഫലം യാഥാർഥ്യമാകുമോ? തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റമോ? തെലങ്കാന ആദ്യ ഫലസൂചനകള്‍ പുറത്ത്

തെ​ല​ങ്കാ​ന​: സംസ്ഥാനത്ത് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണി തു​ട​ങ്ങി​യ​ത്. തു​ട​ര്‍​ന്നാണ് ഇ​വി​എ​മ്മു​ക​ൾ എ​ണ്ണു​ക. സം​സ്ഥാ​ന​ത്തെ 119 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് പോ​രാ​ട്ടം.

കോ​ൺ​ഗ്ര​സ് മു​ന്നേ​റു​ന്നു എ​ന്നു ആ​ദ്യ ഫ​ല സൂ​ച​ന​യി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് 25 സീ​റ്റു​ക​ളി​ലും ബി ​ആ​ര്‍ എ​സ് 15 സീ​റ്റു​ക​ളി​ലും ബി​ജെ​പി 1 സീ​റ്റി​ലും ലീ​ഡ് ചെ​യ്യു​ന്നു. എ​ക്‌​സി​റ്റ് പോ​ൾ ഫ​ലം കോ​ൺ​ഗ്ര​സി​നു ആ​ശ്വാ​സ​മാ​കു​ന്നു.

പു​റ​ത്ത് വ​ന്ന മി​ക്ക എ​ക്‌​സി​റ്റ് പോ​ളു​ക​ളും കോ​ണ്‍​ഗ്ര​സി​നാ​ണ് വിജ​യം പ്ര​വ​ചി​ച്ച​ത്. അതേസമയം, ഭ​ര​ണ​ക​ക്ഷി​യാ​യ ഭാ​ര​തീ​യ രാ​ഷ്ട്ര സ​മി​തി​യു​ടെ കെ​ടി​ആ​ര്‍ എ​ന്ന കെ.​ടി രാ​മ​റാ​വു പാ​ര്‍​ട്ടി​ക്കും മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​നും ഹാ​ട്രി​ക് നേ​ട്ടം കൊ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണുള്ളത്. ദക്ഷിണേന്ത്യയിൽ വോട്ടെടുപ്പ് നടന്നത് തെലങ്കാനയിൽ മാത്രമാണ്.  

119 സീറ്റുകളിൽ കോൺഗ്രസ് 48 മുതൽ 64 വരെ സീറ്റുകൾ നേടുമെന്ന് ജാൻ കി ബാത്ത് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നു. 40 മുതൽ 55 വരെ സീറ്റുകൾ ബിആർഎസ് നേടുമെന്നാണ് എക്‌സിറ്റ് പോളിൽ വ്യക്തമാകുന്നത്. അതേസമയം ബിജെപിക്ക് 7 മുതൽ 13 സീറ്റുകൾ വരെ മാത്രമേ ലഭിക്കുകയുള്ളു എന്നും എക്‌സിറ്റ് പോൾ ഫലങ്ങളിൽ സൂചനകളുണ്ട്.

 

Related posts

Leave a Comment