ഭ​ര്‍​തൃ​സ്വ​ത്ത് മ​ക്ക​ള്‍​ക്കു വീ​തംവ​യ്ക്കാ​ൻ മു​സ്‌​ലിം സ്ത്രീ​ക​ള്‍​ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷ​​​ക​​​ര്‍​ത്താ​​​വാ​​​ണെ​​​ന്ന നി​​​ല​​​യി​​​ല്‍ മു​​​സ്‌​​​ലിം സ്ത്രീ​​​ക​​​ള്‍​ക്ക് ത​​​ന്‍റെ ഭ​​​ര്‍​ത്താ​​​വി​​​ന്‍റെ സ്വ​​​ത്ത് മ​​​ക്ക​​​ള്‍​ക്ക് വീ​​​തംവ​​​ച്ചു ന​​​ല്‍​കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

വ്യ​​​ക്തി​​​നി​​​യ​​​മ​​​ പ്ര​​​കാ​​​ര​​​വും ഖു​​​ര്‍​ആ​​​ന്‍, ഹ​​​ദീ​​​സ് എ​​​ന്നി​​​വ പ്ര​​​കാ​​​ര​​​വും പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​വാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ മാ​​​താ​​​വി​​​ന് ഭ​​​ര്‍​ത്താ​​​വ് ഇ​​​ല്ലാ​​​താ​​​വു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ര​​​ക്ഷ​​​ക​​​ര്‍​ത്താ​​​വാ​​​കു​​ന്ന​​​തി​​​നു ത​​​ട​​​സ​​​മി​​​ല്ലെ​​​ങ്കി​​​ലും സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍​പു​​​ണ്ടാ​​​യി​​​രു​​​ന്ന വി​​​ധി​​​ക​​​ള്‍ ഇ​​​തി​​​ന് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​വാ​​​ത്ത കു​​​ട്ടി​​​ക​​​ളു​​​ടെ സ്വ​​​ത്ത് വീ​​​തംവ​​​ച്ച മാ​​​താ​​​വി​​​ന്‍റെ ന​​​ട​​​പ​​​ടി സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍ വി​​​ധി​​​ക​​​ള്‍ പ്ര​​​കാ​​​രം നി​​​ല​​​നി​​​ല്‍​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

കോ​​​ഴി​​​ക്കോ​​​ട് സ​​​ബ് കോ​​​ട​​​തി​​​യു​​​ടെ വി​​​ധി ചോ​​​ദ്യം​​​ചെ​​​യ്തു സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പ്പീ​​​ലാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Related posts

Leave a Comment