നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ വി​വോ ഇ​ന്ത്യ 62,476 കോ​ടി രൂ​പ ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി; വിവോ ഇന്ത്യയുടെ 465 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി


ന്യൂ​ഡ​ൽ​ഹി: ചൈ​​നീ​​സ് മൊ​​ബൈ​​ൽ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​വോ​​യു​​ടെ​​യും അ​​നു​​ബ​​ന്ധ ക​​ന്പ​​നി​​ക​​ളു​​ടെ​​യും 465 കോ​ടി 73 ല​ക്ഷം രൂ​പ​യും 2 കി​ലോ സ്വ​ര്‍ണ​വും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്ത്യ​യി​ലെ നി​കു​തി ഒ​ഴി​വാ​ക്കാ​ന്‍ വി​വോ ഇ​ന്ത്യ 62,476 കോ​ടി രൂ​പ (വി​റ്റു​വ​ര​വി​ന്‍റെ 50% ) ചൈ​ന​യി​ലേ​ക്ക് ക​ട​ത്തി​യ​താ​യും എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് വ്യാ​ഴാ​ഴ്ച അ​റി​യി​ച്ചു.

നടപടി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍
ചൈ​നീ​സ് സ്മാ​ര്‍ട്ട്ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ വി​വോ​യ്ക്കും അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ള്‍ക്കു​മെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ അ​ന്വേ​ഷ​ണ​ത്തി​ല്‍ എ​ന്‍ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചൊ​വ്വാ​ഴ്ച റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു.

കന്പനി ഡയറക്ടർമാർ ഇന്ത്യ വിട്ടു
ചൈ​നീ​സ് സ്ഥാ​പ​ന​ത്തി​നെ​തി​രാ​യ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് വി​വോ ഇ​ന്ത്യ ഡ​യ​റ​ക്ട​ര്‍മാ​രാ​യ ഷെ​ങ്‌​ഷെ​ന്‍ ഔ, ​ഷാ​ങ് ജി ​എ​ന്നി​വ​ര്‍ ഇ​ന്ത്യ വി​ട്ടു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും ഇ​ന്ത്യ വി​ട്ട​തെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

റെയ്ഡ് 44 സ്ഥലങ്ങളിൽ
ഡ​ല്‍ഹി, ഉ​ത്ത​ര്‍പ്ര​ദേ​ശ്, മേ​ഘാ​ല​യ, മ​ഹാ​രാ​ഷ്‌​ട്ര എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലലായി 44 സ്ഥലങ്ങ ളിലാണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ത​ട​യ​ല്‍ നി​യ​മ​ത്തി​ന്‍റെ (പി​എം​എ​ല്‍എ) വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.

ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​മ്പോ​ള്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍, നി​കു​തി വെ​ട്ടി​പ്പ് തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന ചൈ​നീ​സ് സ്ഥാ​പ​ന​ങ്ങ​ള്‍ക്കും അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ പ്ര​വ​ര്‍ത്ത​ക​ര്‍ക്കു​മെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ന​ട​പ​ടി.

നേ​ര​ത്തേ, ജ​​മ്മു കാ​​ഷ്മീ​​രി​​ലു​​ള്ള വി​വോ ക​​ന്പ​​നി​​യു​​ടെ വി​​ത​​ര​​ണ​​ക്കാ​​ര​​ന്‍റെ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​മു​​ള്ള ചൈ​​നീ​​സ് ബി​​സി​​ന​​സ് പ​​ങ്കാ​​ളി​​ക​​ൾ വ്യാ​​ജ തി​​രി​​ച്ച​​റി​​യി​​ൽ രേ​​ഖ​​ക​​ൾ ച​​മ​​ച്ചു​​വെ​​ന്ന് ആ​​രോ​​പി​​ച്ച് ഡ​​ൽ​​ഹി പോ​​ലീ​​സി​​ന്‍റെ സാ​​ന്പ​​ത്തി​​ക കു​റ്റാ​​ന്വേ​​ഷ​​ണ വി​​ഭാ​​ഗം കേ​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്നു.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

അതിർത്തി തർക്കത്തിന്‍റെ പശ്ചാത്തലത്തിൽ ശക്തമാക്കി
കി​ഴ​ക്ക​ന്‍ ല​ഡാ​ക്കി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ (എ​ല്‍ഒ​എ​സി) ര​ണ്ട് വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള അ​സ്വാ​ര​സ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചൈ​ന​യു​ടെ ഇ​ന്ത്യ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക​മ്പ​നി​ക​ള്‍ക്കോ സ്ഥാ​പ​ന​ങ്ങ​ള്‍ ക്കോ എ​തി​രെ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി ശ​ക്ത​മാ​ക്കി​യ​ത്.

ബി​സി​ന​സിനെ ത​ടസപ്പെ​ടു​ത്തു​ന്നു: ചൈന
ചൈ​നീ​സ് സം​രം​ഭ​ങ്ങ​ളെ കു​റി​ച്ച് ഇ​ന്ത്യ​ന്‍ അ​ധി​കാ​രി​ക​ള്‍ ഇ​ട​യ്ക്കി​ടെ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ള്‍ അ​വ​രു​ടെ സാ​ധാ​ര​ണ ബി​സി​ന​സ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ ത​ടസ്‌സപ്പെ​ടു​ത്തു​ക​യും അ​വ​രു​ടെ ന​ല്ല മ​നസിന് കോ​ട്ടം വ​രു​ത്തു​ക​യും മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ബി​സി​ന​സ് അ​ന്ത​രീ​ക്ഷ​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക​യും മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ ന്യൂ​ഡ​ല്‍ഹി​യി​ല്‍ പ​റ​ഞ്ഞു.

Related posts

Leave a Comment