രാ​ജ്യ​സ​ഭാ​സീ​റ്റി​ല്‍ ക​ണ്ണു​വ​ച്ച് യൂ​ത്ത് ലീ​ഗ്; പി.​കെ. ഫി​റോ​സി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആവശ്യം

മ​ല​പ്പു​റം: യു​ഡി​എ​ഫ് ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലെ ധാ​ര​ണ ച​ർ​ച്ച ചെ​യ്യാ​ൻ മു​സ്‌​ലിം ലീ​ഗ് നേ​തൃ​യോ​ഗം ചേ​രാ​നി​രി​ക്കെ സീ​റ്റ് ആ​വ​ശ്യ​വു​മാ​യി യൂ​ത്ത് ലീ​ഗ് രം​ഗ​ത്ത്. ര​ണ്ട് ലോ​ക്സ​ഭാ സീ​റ്റി​ൽ ഏ​തെ​ങ്കി​ലു​മോ, പു​തി​യ​താ​യി ല​ഭി​ക്കാ​ൻ ധാ​ണ​യാ​യി​രി​ക്കു​ന്ന രാജ്യസഭാ സീ​റ്റോ ന​ൽ​ക​ണ​മെ​ന്നാ​ണ് യൂ​ത്ത് ലീ​ഗി​ന്‍റെ ആ​വ​ശ്യം.

സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് യൂ​ത്ത് ആ​വ​ശ്യം. സി​റ്റിംഗ് എം​പി​മാ​ർ മാ​റു​ക​യാ​ണെ​ങ്കി​ൽ കെ.​എം. ഷാ​ജി​യെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പാ​ർ​ട്ടി​യി​ൽ ഉ​യ​രു​ന്നു​ണ്ട്.

ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​നെ രാ​ജ്യ​സ​ഭ​യി​ലേ​യ്ക്ക് അ​യയ്​ക്കാ​നും പ​ക​രം യൂ​ത്ത് ലീ​ഗ് നേ​താ​വ് ഫൈ​സ​ൽ ബാ​ബു​വി​നെ പൊ​ന്നാ​നി​യി​ൽ മ​ത്സ​രി​പ്പി​ക്കാ​നു​മു​ള്ള ച​ർ​ച്ച​ക​ളും മു​സ്‌​ലിം ലീ​ഗി​ൽ സ​ജീ​വ​മാ​ണ്.

ഇ​തി​നി​ടെ​യാ​ണ് പൊ​ന്നാ​നി​യി​ൽനി​ന്നു മ​ല​പ്പു​റ​ത്തേ​ക്ക് മാ​റാ​നു​ള്ള നീ​ക്കം ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സ്വ​ന്തം നാ​ട്ടി​ൽനി​ന്ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ൽ​പ്പ​ര്യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment