മൊ​ബൈ​ൽ ഫോ​ണി​ന് പ​ണം വാ​ങ്ങി വ​ഞ്ചി​ച്ചു‌; ഓ​ൺലൈ​ൻ സ്റ്റോ​ർ ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്

പ​ഴ​യ​ങ്ങാ​ടി: പൊ​തു​മാ​ർ​ക്ക​റ്റി​നെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഐ ​ഫോ​ൺ ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് വ​ഞ്ചി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഓ​ൺ ലൈ​ൻ സ്റ്റോ​ർ ഉ​ട​മ​യ​ക്കെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ടു​ത്തി​ല ഈ​സ്റ്റി​ലെ മ​ർ​ജാ​ൻ മ​ഹ​മൂ​ദി​ന്‍റെ പ​രാ​തി​യി​ൽ ചെ​ന്നൈ​യി​ലെ ഓ​ൺ​ലൈ​ൻ സ്റ്റോ​ർ ഉ​ട​മ അ​ശി​ന്‍ റാം ​ക​ണ്ണ​നെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് പ​ഴ​യ​ങ്ങാ​ടി എ​സ്എ​ച്ച്ഒ ഇ. ​അ​നൂ​ബ് കു​മാ​ർ പ​റ​ഞ്ഞു.

2021 ജൂ​ലൈ​യി​ൽ ഐ ​ഫോ​ൺ നേ​രി​ട്ടി​റ​ക്കു​മ​തി ചെ​യ്ത് ന​ൽ​കാ​മെ​ന്ന് കാ​ണി​ച്ച് ഇ​ൻ​സ്റ്റ​ഗ്രാം , യു ​ട്യു​ബ് വ​ഴി ഇ​യാ​ൾ പ​ര​സ്യം ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ഐ ​ഫോ​ൺ 12 ന് ​ആ​വ​ശ്യ​പ്പെ​ട്ട് 45000 രൂ​പ ഫോ​ൺ പേ ​വ​ഴി കൈ​മാ​റി​യെ​ങ്കി​ലും സ്റ്റോ​ക്കി​ല്ലെ​ന്നും പ​ക​രം അ​യ്യാ​യി​രം രൂ​പ കൂ​ടി ന​ൽ​കി​യാ​ൽ ടാ​ബ് ന​ൽ​കാ​മെ​ന്നും വാ​ഗാ​ദ്നം ചെ​യ്തു. ഇ​തു പ്ര​കാ​രം അ​യ്യാ​യി​രം രൂ​പ കൂ​ടി ബാ​ങ്ക് വ​ഴി അ​യ​ച്ചു ന​ൽ​കി​യെ​ങ്കി​ലും ഉ​ത്പ​ന്ന​മോ പ​ണ​മോ ന​ൽ​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

2022 ജ​നു​വ​രി​യി​ൽ ഏ​ഴ​ര ല​ക്ഷം രൂ​പ ഓ​ൺ​ലൈ​ൻ വ​ഴി ഓ​ഫ​റു​ക​ൾ ന​ൽ​കി ത​ട്ടി​യെ​ടു​ത്ത മ​റ്റൊ​രു കേ​സി​ൽ അ​ശ്വി​ൻ​റാം ക​ണ്ണ​നെ ഭോ​പ്പാ​ലി​ൽ വ​ച്ച് അ​റ​സ്റ്റ് ചെ​യ്തി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. 2023 ന​വം​ബ​റി​ൽ ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി​ക്ക് മ​ർ​ജാ​ൻ മ​ഹ​മു​ദ് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment