എന്റെ ഹീറോയും ഡയറക്ടറുമാണ് പൃഥ്വിരാജ് സുകുമാരന്‍. അതിനേക്കാള്‍ ഉപരി പൃഥ്വിരാജിനെ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം സുകുവേട്ടന്റെ മകനാണ് എന്ന കാര്യമാണ്.
പൃഥ്വി ഇന്ന് വളരെ തിരക്കുള്ള നടനും സംവിധായകനും നിര്‍മാതാവുമൊക്കെയാണ്. സമീപകാലത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ബ്രോ ഡാഡി, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് സിനിമകളില്‍ പൃഥ്വിക്കൊപ്പം വര്‍ക്ക് ചെയ്തു.
പൃഥ്വിയുടെ കരിയറിന്റെ തുടക്കം മുതല്‍ നിരവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അയാളുടെ കരിയര്‍ അടുത്ത് നിന്ന് കണ്ട ഒരാളെന്ന നിലയില്‍ എനിക്കുറപ്പായിരുന്നു പൃഥ്വിയുടെ ഇന്നത്തെ വളര്‍ച്ചയെക്കുറിച്ച്. –ലാലു അലക്സ്