ആനിയുടെ സൗന്ദര്യക്കൂട്ടുകൾ…


ചെ​റി​യ ഉ​ള്ളി​യും ക​റി​വേ​പ്പി​ല​യും കു​രു​മു​ള​കു പൊ​ട്ടി​ച്ച​തും ചേ​ർ​ത്ത് കാ​ച്ചി​യെ​ടു​ക്കു​ന്ന എ​ണ്ണ​യാ​യി​രു​ന്നു എ​ന്‍റെ മു​ടി​യു​ടെ ക​രു​ത്ത്. അ​ന്ന് സ​മൃ​ദ്ധ​മാ​യി മു​ടി ഉ​ണ്ടാ​യി​രു​ന്നു.

സ്കൂ​ൾ കാ​ലം മു​ത​ൽ ആ​ഴ്ച​യി​ൽ ഒ​രുദി​വ​സം മു​ടി​യി​ൽ കാ​ച്ചെ​ണ്ണ പു​ര​ട്ടും. പി​ന്നെ കാ​ച്ചെ​ണ്ണ തൊ​ട്ട് മൃ​ദു​വാ​യി ത​ല​യോ​ടി​ൽ ഒ​ന്നു മ​സാ​ജ് ചെ​യ്യും.

ചെ​മ്പ​ര​ത്തി താ​ളി​യും ക​ഞ്ഞി​വെ​ള്ള​വും ചേ​ർ​ത്താ​ണു മു​ടി ക​ഴു​കു​ന്ന​ത്. ഷാ​ന്പു ഉ​പ​യോ​ഗി​ക്കി​ല്ല. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് കു​റേ സൗ​ന്ദ​ര്യ​ക്കൂ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​ന്ന് ക​രി​ക്കി​ൻ വെ​ള്ളം കൊ​ണ്ടു മു​ഖം ക​ഴു​കി​യി​രു​ന്നു. അ​തു പോ​ലെ അ​രി​പ്പൊ​ടി കു​ഴ​ച്ച് പാ​യ്ക്കാ​യി മു​ഖ​ത്തി​ടും. ര​ക്ത​ച​ന്ദ​നം ക​ല്ലി​ൽ തേ​ൻ ചേ​ർ​ത്ത് ഉ​ര​ച്ചെ​ടു​ത്ത് മു​ഖ​ത്തു പു​ര​ട്ടു​മാ​യി​രു​ന്നു.

ഇ​ന്നും കാ​ച്ചെ​ണ്ണ​യാ​ണ് ത​ല​യി​ൽ തേ​യ്ക്കു​ന്ന​ത്. നാ​ട​ൻ സൗ​ന്ദ​ര്യ​പ​രി​ച​ര​ണ​മാ​ണ് ഇ​ന്നും ഇ​ഷ്ടം. -ആ​നി

Related posts

Leave a Comment