ഒരു വര്‍ഷം 50-60 സിനിമ ഇറങ്ങുന്ന സാഹചര്യത്തില്‍ നിന്നും ഇന്ന് ഏറെ വ്യത്യാസം വന്നിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകളുടെ വരവിനെക്കുറിച്ച് ഒരു പ്രവാചകനെ പോലെ പറഞ്ഞതല്ല ഞാന്‍. ആ സന്ദര്‍ഭത്തില്‍ പ്രസക്തമായ ഒരു കാര്യം തന്നെയാണ് പറഞ്ഞത്. കഥയും കഴിവും തന്നെയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. കഴിവുള്ളവര്‍ക്ക് അനേകം അവസരങ്ങള്‍ ലഭിക്കും. കണ്ടന്റാണ് ഇപ്പോള്‍ വേണ്ടത്. അതിനു തന്നെയാണ് പ്രാമുഖ്യം. ഇനിയുള്ള കാലം തിയറ്ററുകള്‍ക്കും സാറ്റലൈറ്റ് പാര്‍ട്ട്ണര്‍മാര്‍ക്കും ഡിജിറ്റര്‍ പാര്‍ട്ട്ണര്‍മാര്‍ക്കും സിനിമകള്‍ കൂടുതലായി വേണ്ടിവരും. നൂറു ദിവസം തിയറ്ററുകളില്‍ സിനിമ ഓടുന്ന പ്രതിഭാസം തന്നെ ഇല്ലാതായേക്കാം. പകരം പലവിധത്തിലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രേക്ഷകരിലേക്കെത്തും. കഴിവിനും അഭിനേതാക്കള്‍ക്കും കഥയ്ക്കുമാണ് ഇനി പ്രാധാന്യം വരിക. കുറച്ചു നാള് കൂടി മുന്നോട്ട് ഇങ്ങനെ തന്നെ പോകും. അതിനു ശേഷം ഹോളിവുഡിലൊക്കെ കണ്ടുവരുന്ന രീതി ഇവിടെയും സ്വീകരിക്കപ്പെടും.
Read MoreTag: prithviraj
ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നുവെന്ന് പൃഥിരാജ്
അഞ്ച് വർഷം കൊണ്ട് ഞാൻ ഭാവനയുടെ ആരാധകനായി. എനിക്കറിയാവുന്ന സിനിമാലോകത്ത് നിന്നും ഉള്ളവർ ഭാവനയുടെ തിരിച്ചു വരവിൽ സന്തോഷിക്കുന്നവരാണ്. മറ്റുള്ളവർ പിന്തുണ കൊടുക്കുന്നുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയിലേക്ക് വരുന്നോ എന്ന് ഭാവനയോട് ഒരുപാട് പേർ മുൻപ് ചോദിച്ചിട്ടുള്ളതാണ്. ഇപ്പോൾ അവർ സ്വയം തയ്യാറായി വരുന്നതാണ്. എന്നും ഞാനൊരു സുഹൃത്തായിരുന്നു. പക്ഷെ, ഈ അഞ്ച് വർഷം കൊണ്ട് ഞാൻ അവരുടെ ആരാധകനായി മാറി. ഞാൻ ജീവിക്കുന്ന എന്റെ സിനിമാ ലോകത്തുള്ളവർ ഭാവനയുടെ തിരിച്ച് വരവിൽ സന്തോഷിക്കുന്നവരാണ്. ഭാവനയ്ക്ക് നീതി കിട്ടുമെന്ന് കരുതുന്നെന്ന്വ-പൃഥ്വിരാജ്
Read More20 ടേക്ക് എടുത്താലും അദ്ദേഹത്തിന് ഒരു പ്രശ്നവുമില്ല; കാമറയ്ക്ക് മുന്നിലെ ലാലേട്ടനെക്കുറിച്ച് പൃഥിരാജ് പറയുന്നത് കേട്ടോ…
ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന, മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. മോഹൻലാൽ കാമറയ്ക്ക് മുന്നിലെത്തിയാല്‍ പിന്നെ സാര്‍ എന്നാണ് തന്നെ വിളിക്കുന്നതെന്നു പൃഥ്വിരാജ് പറയുന്നു. പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ. ഞങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമല്ല. അദ്ദേഹം എനിക്ക് ഒരു സഹോദരനും ഉപദേശകനുമാണ്. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലാണ് താമസിക്കുന്നത്, ഇടയ്ക്കിടയ്ക്ക് കാണും. ഒരുമിച്ച് ചായ കുടിക്കുകയും തമാശ പറയുകയും ചെയ്യും.അദ്ദേഹം എന്നെ മോനെ എന്നാണ് വിളിക്കുന്നത്, എന്നുപറഞ്ഞാല്‍ മകന്. ഷോട്ട് റെഡി ആയെന്ന് അസിസ്റ്റന്റ് പോയി പറയുമ്പോള്‍, അദ്ദേഹം വരും, കാമറയ്ക്ക് മുന്നില്‍ നില്ക്കും, പെട്ടെന്ന് എന്നെ സര് എന്ന് വിളിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ഞാന്‍ അപ്പോള്‍ തന്നെ അദ്ദേഹത്തെ തിരുത്താന്‍ പോകും. പക്ഷേ അദ്ദേഹം എന്നെ സാര്‍ എന്നു തന്നെ അഭിസംബോധന ചെയ്യും. ചിലപ്പോള്‍ 20 ടേക്ക് എടുത്താലും…
Read Moreഅന്ന് സ്ക്രീന്‍ ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന ഒമ്പതാംക്ലാസുകാരി പിന്നീട് ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി ! പഴയ അനുഭവം പങ്കുവെച്ച് പൃഥിരാജ്…
തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റ് അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് പൃഥിരാജ്. ഫാസിലിന്റെ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലേക്കായിരുന്നു തന്റെ ആദ്യത്തെ സ്ക്രീന്‍ ടെസ്റ്റെന്ന് റെഡ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പറഞ്ഞത്. അന്ന് കൂടെ കോ ആക്റ്ററായി ഉണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരി അസിന് തോട്ടുങ്കലായിരുന്നു. അസിന് പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. എന്നാല്‍ സ്ക്രീന്‍ ടെസ്റ്റ് കഴിഞ്ഞതിന് ശേഷം ഈ സിനിമയല്ല നിനക്ക് ചേരുന്നതെന്നും നീ ഒരു ആക്ഷന്‍ പടത്തിലാണ് അഭിനയിക്കേണ്ടതെന്നും ഫാസില്‍ പറഞ്ഞുവെന്ന് പൃഥി പറയുന്നു. ഈ സ്ക്രീന്‍ ടെസ്റ്റിന് ശേഷം താന്‍ ഓസ്ട്രേലിയയിലേക്ക് പോവുകയായിരുന്നുവെന്നും പിന്നീട് ഫാസിലിന്റെ ചിത്രത്തില്‍ അഭിനയിച്ചത് ഫഹദ് ഫാസിലാണെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ ചിത്രം ബോക്സോഫീസില്‍ പരാജയമായിരുന്നെങ്കിലും പാട്ടുകള്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ അതിഥിതാരമായി മമ്മൂട്ടിയും ഉണ്ടായിരുന്നു. ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ വെച്ചായിരുന്നു സ്ക്രീന്‍…
Read Moreലാലേട്ടന് നന്ദി
ബറോസിന്റെ തിരക്കഥ വായിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. ഈ സിനിമയുടെ ഭാഗമായ ഒരാളെന്ന നിലയില്‍ ഈ ചിത്രത്തെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ എനിക്ക് അവകാശമില്ലെന്ന് പൃഥിരാജ്. അല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഒരുപാട് പുകഴ്ത്തുമായിരുന്നു. ആദ്യം തന്നെ ഞാന്‍ ലാലേട്ടനോട് നന്ദി പറയുകയാണ്. അദ്ദേഹത്തിന് ഇന്ത്യയിലെ ഏത് ഭാഷയിലേയും ലോകത്തിലെ തന്നെ ഏതൊരു നടനെയും ആ റോളില്‍ കൊണ്ടു വരാമായിരുന്നു. പക്ഷെ എന്നെ തന്നെ വിളിച്ചതിന് ഞാന്‍ നന്ദി പറയുകയാണ്.
Read Moreമണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഈ സാഹസം കാട്ടിയാല്‍ ദൈവം പോലും പൊറുക്കില്ല; ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജിന്റെ പഞ്ച് ഡയലോഗ് വൈറലാകുന്നു; വീഡിയോ വൈറലാവുന്നു…
ചാലക്കുടിയെ ഇളക്കിമറിച്ച് പൃഥിരാജ്. പൃഥി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കാളിയനിലെ ഡയലോഗ് പറഞ്ഞാണ് പറഞ്ഞാണ് പൃഥി കൈയ്യടി വാങ്ങിയത്. ചാലക്കുടിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് പൃഥി മാസ് ഡയലോഗ് എടുത്തു വീശിയത്. ‘അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയില്‍ ആണ്ബലം ഇനിയുമുണ്ടെങ്കില്‍ കല്പിച്ചോളൂ. പത്തുക്ക് ഒന്നോ നൂറുക്ക് ഒന്നോ. പക്ഷെ, തിരുമലൈകോട്ടയുടെ കവാടം വരെ ഞാന്‍ എന്തിനെത്തിയോ, അതുംകൊണ്ടേ മടങ്ങൂ. വാഴുന്ന മണ്ണിനും, വണങ്ങുന്ന ദൈവത്തിനും കാളിയന് കൊടുത്ത വാക്കാണത്. ഞാന്‍ ‘കാളിയന്’ചാലക്കുടിയില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം ഡയലോഗ് ഏറ്റുപറഞ്ഞത്. ചാലക്കുടിയില്‍ പൃഥ്വിരാജിന് ലഭിച്ചത് വന്‍ വരവേല്‍പ്പായിരുന്നു.പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കവേ, ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തി. പാട്ട് പാടണമെന്നാണ് ആദ്യത്തെ ആവശ്യം. മണിച്ചേട്ടന്റെ നാട്ടില്‍ വന്ന് ഞാന്‍ ഈ അഭ്യാസം കാണിക്കുന്നതില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് താരം പറഞ്ഞെങ്കിലും രണ്ട് വരി മൂളാന്‍ പൃഥ്വി…
Read More22കാരനാകാന്‍ പൃഥ്വിരാജ് കുറച്ചത് 10 കിലോ; ‘വിമാന’ത്തില്‍ ഞെട്ടിക്കുന്ന ലുക്കില്‍ പൃഥ്വി, ഈ രാജുവിനെ കണ്ടാല്‍ ആരും അമ്പരക്കും!
ബധിരനും മൂകനുമായ ഇരുപത്തിരണ്ടുകാരന് പയ്യനായിട്ടാണ് പൃഥ്വിരാജിന്റെ പുതിയ വേഷപ്പകര്‍ച്ച. പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന് വേണ്ടിയാണ് പൃഥ്വിയുടെ കഠിനാധ്വാനം. 2 മാസത്തിനിടെ കഥാപാത്രമാകാന്‍ വേണ്ടി 10 കിലോ ഭാരമാണ് പൃഥ്വിരാജ് കുറച്ചത്. ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വന്തം പരിശ്രമത്തിലൂടെ ചെറു വിമാനം നിര്‍മിച്ച ബധിരനും മൂകനുമായ തൊടുപുഴ സ്വദേശി സജി തോമസിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. പുതുമുഖം ദുര്‍ഗ്ഗാ കൃഷ്ണയാണ് ചിത്രത്തില്‍ നായികയാവുന്നത്. തമിഴ്നാടും തിരുവനന്തപുരവും കൊച്ചിയുമാണ് സിനിമയുടെ ലൊക്കേഷന്‍.
Read Moreഇത്തരം വാര്‍ത്തകളുടെ സ്രോതസ്സ് ഏത്? ആടുജീവിതത്തില്‍ നിന്ന് പിന്മാറിയിട്ടില്ല; വ്യാജവാര്‍ത്തയ്ക്കെതിരെ പ്രതിഷേധവുമായി സംവിധായകന് ബ്ലസ്സിയ്ക്ക് പുറകെ പൃഥിരാജും
പൃഥിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ആടുജീവിതം എന്ന ചിത്രത്തില്‍ നിന്ന് പൃഥിരാജ് പിന്മാറി എന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് സംവിധായകന് ബ്ലസ്സി തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്നും ഈ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ 2019 മാര്‍ച്ച് 31 വരെ പല ഘട്ടങ്ങളിലാണ് താന്‍ ഡേറ്റ് നല്‍കിയിട്ടുള്ളതെന്നും വ്യക്തമാക്കികൊണ്ട് പൃഥിരാജ് നേരിട്ട് രംഗത്തെത്തിയിരിക്കുന്നു. ഈ ഇടവേളയില്‍ മോഹന്‍ലാല്‍ നായകനാവുന്ന ലൂസിഫര്‍ പൂര്‍ത്തിയാക്കും എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വി പറയാതെ പറയുന്നുണ്ട്. ചിത്രത്തിന്റെ സംവിധായകന് ബ്ലെസ്സിയെ നേരില്‍ കണ്ട് ചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നെന്നും വളരെ സങ്കീര്‍ണമായ ഈ വേഷം ചെയ്യാന്‍ തനിക്ക് പലഘട്ടങ്ങളിലുള്ള ശാരീരിക പരിവര്‍ത്തനം ആവശ്യമാണെന്നും അതിനാലാണ് പല ഘട്ടങ്ങളായി ഡേറ്റ് നല്‍കിയിരിക്കുന്നതെന്നുമാണ് പൃഥ്വിരാജ് നല്കുന്ന വിശദീകരണം. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി…
Read Moreനിങ്ങള്‍ ചെയ്തത് നെറികേട്, പൃഥ്വിരാജ് ചിത്രം ‘ആദ’ത്തിന്റെ സംവിധായകനെതിരേ ആഞ്ഞടിച്ച് ഡിസൈനര്‍, ഗുരുതര ആരോപണങ്ങള്‍ പോസ്റ്റര്‍ പുറത്തുവിട്ട ദിനത്തില്‍
പൃഥ്വിരാജും ഭാവനയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ആദം. പുതുമുഖമായ ജിനു എബ്രഹാമാണ് ചിത്രത്തിന്റെ സംവിധായകന്. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയ ദിവസം തന്നെ വിവാദത്തിലായിരിക്കുകയാണ്. കലാ സംവിധായകനും ഡിസൈനറുമായ ജിത്തു ചന്ദ്രനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ ചെയ്യാന്‍ തന്നെ ഏല്‍പ്പിച്ച് പിന്നീട് ഒരു വാക്ക് പോലും ചോദിക്കാതെ മറ്റൊരാളെ ഏല്‍പ്പിച്ചെന്ന് ജിത്തു ആരോപിക്കുന്നു. ജിത്തു പറയുന്നതിങ്ങനെ- ഏകദേശം ഒരു വര്‍ഷം മുന്നെയാണ് മിസ്റ്റര്‍ ജിനു എബ്രഹാം,’ആദം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ഏല്‍പ്പിച്ചത്. പൃഥ്വിരാജ് ചിത്രമായതുകൊണ്ട് തന്നെ ഒന്നും നോക്കാതെ ചാടി വീണുചെയ്തു കൊടുക്കാന്‍ സന്നദ്ധനായി. ടൈറ്റില്‍ ഇഷ്ട്ടപ്പെട്ടാല്‍ പോസ്റ്റര്‍ ഡിസൈന്‍ തരും എന്ന ഉറപ്പില്‍ അഞ്ചിലധികം ടൈറ്റില്‍ വരച്ചിരുന്നു അന്ന്, ‘അമേന്‍’ പോലെ അല്ലെങ്കില്‍, അതുപോലെ ആര്‍ട്ടിസ്ടിക്ക് ആയിട്ട് വള്ളികളും, തൊങ്ങലുകളും, പഴവും കൊലയുമൊക്കെ വച്ച് വേണമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പലതും ചെയ്യിപ്പിച്ചു. അന്നൊക്കെ…
Read More