കൊച്ചി: ലഹരി ഉപയോഗിക്കുന്ന സിനിമാ താരങ്ങള്‍ക്കു പിന്നാലെ. രാമൻ. ലഹരി ഉപയോഗിക്കുന്ന താരങ്ങളെയെല്ലാം പോലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതു. ഇവര്‍ ലഹരിമരുന്ന് കൈവശം വയ്ക്കുമ്പോഴോ ഉപയോ ഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു കൊടു ക്കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പോലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. ഇവര്‍ മയക്കുമരുന്ന് ഏത് സ്ഥലത്ത് വച്ച് ഉപയോഗിച്ചാലും അത് കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര് ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പോലീസിനെ വിന്യസിച്ച ശേഷം ലഹരി ഉപയോഗം കുറഞ്ഞതായും കമ്മീഷണര്‍ പറഞ്ഞു. ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന്…
Read MoreTag: malayalam cinema
ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതി
2018 എന്ന സിനിമയിലൂടെ ടൊവീനോ തോമസിനു കിട്ടുന്ന കയ്യടികൾ കാലം കാത്തുവച്ച കാവ്യ നീതിയാണെന്ന് നടി റോഷ്ന ആൻ റോയ്. പ്രളയകാലത്ത് എല്ലാ പ്രവർത്തനങ്ങൾക്കുമായി ഇറങ്ങിത്തിരിച്ച താരത്തെ എല്ലാവരും ചേർന്നു പ്രളയം സ്റ്റാർ എന്നു വിളിച്ച് പരിഹസിച്ചപ്പോൾ ഇന്ന് അതേ പ്രളയം അടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ കളിയാക്കവർ തന്നെ ടൊവിനോയ്ക്കു വേണ്ടി കയ്യടിക്കുകയാണെന്ന് റോഷന പറയുന്നു. കേരളത്തിലെ വെള്ളപ്പൊക്കം മരണം വരെയും മറക്കാനാവില്ല. സർവതും നഷ്ടപ്പെട്ട ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു തന്ന വെള്ളപ്പൊക്കം. 2018-ന്റെ അവസാനം ടൊവീനോ തോമസെന്ന നടന് കിട്ടുന്ന മനസുനിറഞ്ഞുള്ള കയ്യടികൾ കാലം കാത്തുവച്ച കാവ്യനീതിയാണ്. താരപരിവേഷമുപേക്ഷിച്ച് പ്രളയകാലത്ത് ദുരിതമനുഭവിച്ച മനുഷ്യർക്കിടയിലിറങ്ങി പ്രവർത്തിച്ചിട്ടും, എല്ലാം നഷ്ടപ്പെട്ടവർക്കുവേണ്ടി സ്വന്തം വീടുതുറന്നിടുക പോലും ചെയ്തിട്ടും സാമൂഹികമാധ്യമങ്ങളിൽ ചില പ്രബുദ്ധന്മാരുടെയുൾപ്പടെ പരിഹാസത്തിനിരയായ, ‘പ്രളയം സ്റ്റാർ’ എന്നു വിളിച്ചപഹസിക്കപ്പെട്ട ടൊവിനോയ്ക്ക് അതേ പ്രളയമടിസ്ഥാനമാക്കിയെടുത്ത സിനിമയിലൂടെ അതേ മലയാളിയുടെതന്നെ കയ്യടികിട്ടുന്ന കാവ്യനീതി. സിനിമ…
Read Moreസിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്; 96 ലെ നിടിക്ക് ചിലത് പറയാനുണ്ട്
സിനിമയില്‍ ഒരു നടന് നല്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നു നടി ഗൗരി കിഷൻ. തന്റെ പ്രായം കാരണം പല സംവിധായകരോടും അഭിപ്രായം പറയാനുളള സ്വാതന്ത്ര്യം ഇല്ലാത്തത് പോലെ തോന്നിയിട്ടുണ്ടെന്നും ഗൗരി. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്. എഴുത്തില്‍ എനിക്ക് താല്പര്യമുണ്ട്. സാഹിത്യവും ജേര്‍ണലിസവുമാണ് ഞാന്‍ പഠിച്ചത്. സിനിമകള്‍ കാണാന്‍ ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാന്‍ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നില്‍ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുളള താത്പര്യം ഞാന്‍ പറഞ്ഞിരുന്നു. 23 വയസ് ആയതല്ലേയുളളൂ, ഇപ്പോള്‍ നല്ല നടിയാണ്. കൂടുതല്‍ അനുഭവങ്ങള്‍ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.സിനിമാ മേഖല പുരുഷാധിപത്യം എന്നതിനെക്കാള്‍ കൂടുതല്‍ സെക്സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല ഒരു നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ…
Read Moreഅഭിനയിച്ച് തകർക്കാൻ കാക്കിക്കുള്ളിലെ കലാകാരന്മാർ..! സിനിമാസെറ്റുകളിൽ ഇനി ഷാഡോ പോലീസ്; താരങ്ങളുടെ തുറന്നു പറച്ചിൽ സ്വാഗതം ചെയ്ത് പോലീസ്
കൊച്ചി: സിനിമാസെറ്റുകളിൽ ലഹരി ഉപയോഗം വർധിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിൽ കർശന നടപടിയുമായി പോലീസ്. ഷൂട്ടിംഗ് സെറ്റുകളിൽ ഇനിമുതൽ ഷാഡോ പോലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ പോലീസ് റെയ്ഡ് നടത്തുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരേ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരി ഉപയോഗം സംബന്ധിച്ച് ആരിൽനിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തൽ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. പരാതി ലഭിച്ചുകഴിഞ്ഞാൽ പോലീസും അവരുടെ മൊഴിയെടുക്കും. നേരത്തെ കേസിൽപെട്ടവരെ പോലീസ് നിരീക്ഷിക്കുന്നുണ്ട്. സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച വിവരങ്ങൾ സിനിമാപ്രവർത്തകർ തന്നെ തുറന്നുപറയാൻ തുടങ്ങിയത് സ്വാഗതാർഹമാ ണെന്നും കെ. സേതുരാമൻ പറഞ്ഞു.
Read Moreഭാസിയെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, പ്രശ്നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക-ആസിഫ് അലി
നമ്മളെല്ലാവരും ഓരോ വ്യക്തികളാണ്. എല്ലാവര്ക്കും അവരവരുടേതായ സ്വഭാവങ്ങളുണ്ട്. അത് മോശമാണെന്ന് നമുക്ക് തോന്നുകയാണെങ്കില്‍ നമുക്ക് തിരുത്താം. അത് മോശമാണെന്ന് നമുക്ക് തോന്നുന്നില്ലെങ്കില്‍ നമുക്കത് തുടരാം. എനിക്കൊരു മോശം സ്വഭാവമുണ്ട്. പക്ഷെ നിങ്ങള്‍ക്ക് എന്നെ ആവശ്യമുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ വിളിക്കും. എന്നെ ആവശ്യമില്ലെങ്കില്‍ വേറെ ആളെ വിളിക്കും. വിളിക്കുന്ന ആള് ആ റിസ്ക് എടുക്കാന്‍ തയാറാണോ എന്നതാണ് വിഷയം. ഭാസി അങ്ങനെയാണ് എന്ന് മനസിലാക്കി, ഭാസിയെ ഉപയോഗിക്കാന്‍ തയാറാകുന്നവര്‍ ഉപയോഗിക്കുക. എന്റെ ലൊക്കേഷനില്‍ വന്നാല്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ല എന്നുള്ളവര്‍ വിളിക്കരുത്. ബാക്കിയുള്ള കാര്യങ്ങളെക്കുറിച്ച് ഞാന്‍ അഭിപ്രായം പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ഭാസിയുമായി സിനിമ ചെയ്യുന്ന സമയത്ത് അവനെ മനസിലാക്കി, അവന്റെ സ്വഭാവങ്ങളും, അവന്റെ പ്രശ്നങ്ങളും മനസിലാക്കി സിനിമ ചെയ്യാന്‍ പറ്റുന്നവര്‍ മാത്രം അവനെ വിളിക്കുക.-ആസിഫ് അലി
Read Moreമരണാനന്തരം പ്രിയ നടനെ തഴഞ്ഞോ? എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെ; താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്ന പരിഹാസവുമായി വി.എം വിനു
കോഴിക്കോട്: മാമുക്കോയയ്ക്കു മരണാനന്തരം മലയാള സിനിമ അർഹിച്ച ആദരം നൽകിയില്ലെന്നു വിവാദം. സോഷ്യല്‍ മീഡിയകളിലും സിനിമാരംഗത്തുള്ള ഒരു വിഭാഗവും ആരോപണം ശരിവയ്ക്കുന്നു. പലരും വരുമെന്നു കരുതിയെന്നും വന്നില്ലെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട്ടുകാരന്കൂടിയായ സംവിധായകന് വി.എം. വിനു രംഗത്തെത്തി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗത്തിലായിരുന്നു വി.എം. വിനുവിന്റെ പരാമര്‍ശം. എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെയെന്നും താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിനു തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്. കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ സിനിമാമേഖലയിൽനിന്നു സത്യന് അന്തിക്കാട് മാത്രമാണ് എത്തിയത്. നാടക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ കൂട്ടത്തോടെ പ്രിയനടനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയപ്പോഴായിരുന്നു പ്രമുഖ സിനിമാ താരങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്. മാമുക്കോയയും സത്യന് അന്തിക്കാടും തമ്മില്‍…
Read More‘അഹങ്കാര മല’ ചവിട്ടിക്കയറുന്ന താരങ്ങൾ; പൊട്ടിത്തെറിക്കാതെ രക്ഷയില്ലെന്ന ഘട്ടത്തിലേക്ക് നിർമാതാക്കൾ; താരങ്ങളുടെ പേരുകൾ പുറത്തേക്ക്
വി. ശ്രീകാന്ത്സിനിമാമേഖല കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോകുന്പോഴും അഹങ്കാര മല ചവിട്ടിക്കയറുകയാണ് ചില താരങ്ങൾ. നിരനിരയായി തിയറ്ററിൽ ചിത്രങ്ങൾ പൊട്ടുന്പോഴുള്ള നിർമാതാക്കളുടെ കണ്ണുനീരും ആളുകൾ കയറാത്തതിലുള്ള തിയറ്റർ ഉടമകളുടെ നൊന്പരവുമൊന്നും താരങ്ങൾക്ക് ഒരു പ്രശ്നമേയല്ല. നിർമാതാക്കൾ വടിയെടുക്കാതെ പൊട്ടിത്തെറിക്കാതെ രക്ഷയില്ലായെന്ന ഘട്ടം വന്നപ്പോൾ അവർ രണ്ടും കൽപ്പിച്ച് പലതും പറഞ്ഞു. അപ്പോഴും ആരുടെയും പേര് വെളിപ്പെടുത്താതെ ചെറിയൊരു മറ തീർത്തിരുന്നു. എന്നാൽ അതുകൊണ്ടൊന്നും പഠിക്കാൻ താരങ്ങൾ തയാറാകാതെ വന്നതോടെ പേര് കൂടി വെളിപ്പെടുത്താൻ അവർ നിർബന്ധിതരായി. അങ്ങനെ വീണ്ടും ഷെയ്ൻ നിഗവും ശ്രീനാഥ് ഭാസിയും വിവാദ കോളങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. വിലക്കിന് പകരം സഹകരണം ഇല്ലായ്മ കൊണ്ട് താരങ്ങളെ നേരിടാനാണ് ഫെഫ്കയും അമ്മയും തീരുമാനിച്ചിരിക്കുന്നത്. ഇതെല്ലാം കാണുന്പോൾ ആസ്വാദകർ ചോദിച്ച് തുടങ്ങിയിട്ടുണ്ട്, ‘പ്രശസ്തി തലയ്ക്ക് പിടിച്ചാൽ ഇങ്ങനെയൊക്കെ ചെയ്യുമോയെന്ന്…’ സമയത്ത് എത്തിയാൽ എന്താണ് കുഴപ്പംപല പരിപാടികളുള്ള മന്ത്രിമാർ ചില പരിപാടികളിൽ…
Read Moreആറാട്ടിന് ആനയെ എഴുന്നള്ളിക്കും പോലെ മമ്മൂക്കയുടെ വരവ്; ഇക്കയെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ പറയുന്നതിങ്ങനെ
മമ്മൂക്കയുടെ കൂടെയാണ് ഞാന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളത്. ചെറിയ വേഷങ്ങളൊക്കെയേ ഉള്ളൂ. മമ്മൂക്ക പ്രൊഡ്യൂസ് ചെയ്ത ചിത്രത്തില്‍ ഞാന്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍, ഒരു അപകടം എനിക്ക് പറ്റി. പിന്നെ അത് ചെയ്യാന്‍ പറ്റിയില്ല. അന്ന് മമ്മൂക്ക എന്നെ കാണാന്‍ ഹൈദരബാദില്‍ നിന്നു ഷൂട്ടൊക്കെ നിര്‍ത്തിവച്ച് ആശുപത്രിയില്‍ വന്നു. പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കൈയൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. മമ്മൂക്ക സെറ്റിലേക്കൊക്കെ കയറിവരുമ്പോള്‍, ആറാട്ടിനൊക്കെ ആനയെ എഴുന്നള്ളിക്കില്ലേ , എല്ലാരും ഇങ്ങനെ അത്ഭുതപ്പെട്ട് അവയെ നോക്കില്ലേ. അതുപോലെയുള്ള ഗാംഭീര്യത്തോടെയാണ് മമ്മൂക്കയുടെ വരവും. അതിങ്ങനെ നോക്കിനിന്ന് പോകും. അദ്ദേഹത്തിന്റെ സിനിമകളിലൂടെ പുള്ളിയെ പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്, ഭക്ഷണം കഴിച്ചിട്ടുണ്ട്. ഭയങ്കര കാര്യമൊക്കെ ആണ്.-വിഷ്ണു ഉണ്ണികൃഷ്ണൻ
Read Moreസിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ കിട്ടിയതെല്ലാം പാരകളായിരുന്നു; ചില തുറന്നു പറച്ചിലുമായി രാധിക
സിനിമയില്‍ നിന്നു മാറി നിന്നപ്പോള്‍ എല്ലാവരോടുമുള്ള ടച്ച് വിട്ട് പോയി. കൂട്ടുകാരെ കൂട്ടാന്‍ എനിക്ക് ഇഷ്ടമായിരുന്നു. പക്ഷേ കിട്ടിയതെല്ലാം പാരകളായിരുന്നു. എന്റെ ക്യാരക്ടര്‍ വച്ചിട്ട് അതെനിക്ക് മനസിലാക്കാന്‍ പറ്റുന്ന അവസ്ഥ ആയിരുന്നില്ല. അതൊക്കെ മനസിലാക്കി കുറേ കഴിഞ്ഞപ്പോള്‍ എന്തിനാണ് വെറുതേ ആവശ്യമില്ലാതെ ഞാന്‍ തന്നെ പോയി പണി തിരിച്ച് വാങ്ങിക്കുന്നതെന്ന് തോന്നി. അങ്ങനെ മൊത്തത്തില്‍ കാണുമ്പോള്‍ മാത്രം സംസാരിക്കുന്ന രീതിയായി. അതോടെ എല്ലാവരുമായിട്ടും അകന്നു. ഞാന്‍ ആരെയും പൂര്‍ണമായും വിട്ടിട്ടില്ല. സിനിമയില്‍ നിന്നു മാറി നില്ക്കുമ്പോള് ഓട്ടോമാറ്റിക്കലി നമ്മളെ ആളുകള്‍ മറക്കും. എന്റെ സിനിമ കാണുമെങ്കിലും ആളുകള്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായി. അങ്ങനെ എല്ലാവരും എന്നെ മറന്ന് പോയെന്നുതന്നെയാണ് ഞാന്‍ വിചാരിച്ചത്. ആരും വിളിക്കാറില്ലായിരുന്നു.-രാധിക
Read Moreപഹയൻമാർ അന്ന്കണ്ടിരുന്നെങ്കിൽ; പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായിരുന്നു രണ്ടാം ഭാവമെന്ന് ലാൽ ജോസ്
രണ്ടാം ഭാവം എന്ന സിനിമ വലിയ പരാജയമായി. എന്റെ കരിയറിൽ ഇടയ്ക്കിടെ ഞാൻ കേൾക്കുന്ന കമന്റുണ്ട്. നിങ്ങൾ ചെയ്തതിൽ ഏറ്റവും നല്ല സിനിമ രണ്ടാം ഭാവമായിരുന്നെന്ന്. എനിക്ക് ഭയങ്കര ദേഷ്യം തോന്നും. ഈ പഹയൻമാർ അന്ന് തിയറ്ററിൽ പോയി കണ്ടിരുന്നെങ്കിൽ എന്റെ സിനിമ പരാജയപ്പെടില്ലായിരുന്നു. ഒരുപാട് അധ്വാനിച്ച സിനിമയായിരുന്നു. പിന്നീട് പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ന്യൂ ജനറേഷൻ സിനിമകളിൽ കണ്ട പല കാര്യങ്ങളും രണ്ടാം ഭാവം എന്ന സിനിമയിൽ കണ്ടിരുന്നു. അത് മാത്രമായിരുന്നു എന്റെ ആശ്വാസം. കാരണം പത്ത് വർഷങ്ങൾക്ക് മുമ്പ് കാലം തെറ്റി വന്ന സിനിമയായി. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളിൽ ചിലത് രണ്ടാം ഭാവം എന്ന സിനിമയിലുണ്ടായിരുന്നു. -ലാൽ ജോസ്
Read More