ആരാധകര്‍ക്ക് പോലും തിരിച്ചറിയാന്‍ പ്രയാസം! കിടിലന്‍ മേക്കോവറുമായി മൈഥിലി

കി​ടി​ല​ൻ മേ​ക്കോ​വ​റു​മാ​യി മൈ​ഥി​ലി ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തു​ന്നു . മൈ​ഥി​ലി​യു​ടെ ഈ ​പു​തി​യ മാ​റ്റം ക​ണ്ട് അ​ന്പ​ര​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. മെ​ലി​ഞ്ഞ്, മു​ടി ക്രോ​പ്പ് ചെ​യ്ത ഒ​രു പു​തി​യ മൈ​ഥി​ലി. സ​ത്യ​ത്തി​ൽ ഒ​റ്റ നോ​ട്ട​ത്തി​ൽ ആ​രാ​ധ​ക​ർ​ക്ക് പോ​ലും തി​രി​ച്ച​റി​യാ​ൻ പ്ര​യാ​സ​മു​ള്ള ലു​ക്കി​ലാ​ണ് ഇ​പ്പോ​ൾ മൈ​ഥി​ലി.ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വ് പ്രി​യ​ന​ന്ദ​ന്‍റെ പാ​തി​രാ​ക്കാ​ല​ത്തി​ലെ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ തി​രി​ച്ചു വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് താ​രം.

പാ​തി​രാക്കാ​ലം കോൽ​ക്ക​ത്ത ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ അ​ഭി​ന​ന്ദ​ന പോ​സ്റ്റി​ലാ​ണ് മൈ​ഥി​ലി പു​തി​യ രൂ​പ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ന​ട​ൻ ഷൈ​ൻ ടോം ​ചാ​ക്കോ ആ​ണ് ചി​ത്രം ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.ര​ഞ്ജി​ത്തി​ന്‍റെ പാ​ലേ​രി​മാ​ണി​ക്യം ഒ​രു പാ​തി​രാ​ക്കൊ​ല​പാ​ത​ക​ത്തി​ലു​ടെ മ​ല​യാ​ള​ത്തി​ൽ മി​ന്നി​ത്തി​ള​ങ്ങി​യ ന​ടി​യാ​ണ് മൈ​ഥി​ലി. പി​ന്നീ​ട് ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. വി​വാ​ദ​ങ്ങ​ൾ പി​ന്നാ​ലെ കൂ​ടി​യ ന​ടി​യാ​യി​രു​ന്നു മൈ​ഥി​ലി.

Related posts