യുവ തിരക്കഥാകൃത്തുക്കൾ ക്കൊപ്പം ജ​യ​റാ​മും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്നു

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ- ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ക​ന്നി ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ജ​യ​റാ​മും ദു​ൽ​ഖ​ർ സ​ൽ​മാ​നുമാണെന്ന് സൂ​ച​ന. ചിത്രം മാസ് എന്‍റർടെയിനറായിരിക്കുമെന്നാണ് അറിയുന്നത്. ഇ​തി​നു മു​ന്പ് അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ – ബി​ബി​ൻ ജോ​ർ​ജ് കൂ​ട്ടു​കെ​ട്ട് തി​ര​ക്ക​ഥ ത​യാ​റാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പുതിയ ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

സോ​ളോ​യാ​ണ് ദു​ൽ​ഖ​റി​ന്‍റേതായി പുറത്തുവന്ന ഒടുവിലത്തെ ചി​ത്രം. സമുദ്രക്കനി സംവിധാനം ചെയ്ത ആ​കാ​ശ​മി​ഠാ​യി ആ​ണ് ജ​യ​റാ​മി​ന്‍റെ റി​ലീ​സ് ചെ​യ്ത പുതിയ ചി​ത്രം.

Related posts