ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​ച​ര​ണം;  രം​ഗ​ശ്രീ​യു​ടെ ‘അ​തി​ജീ​വ​നം’ ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി

കൊ​ച്ചി: ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി​യു​ടെ പ്ര​ച​ര​ണ​ത്തി​നാ​യി ‘അ​തി​ജീ​വ​നം’ എ​ന്ന പേ​രി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന തെ​രു​വു നാ​ട​കം ജി​ല്ല​യി​ൽ പ​ര്യ​ട​നം തു​ട​ങ്ങി. കു​ടും​ബ​ശ്രീ​യു​ടെ സാം​സ്കാ​രി​ക വി​ഭാ​ഗ​മാ​യ രം​ഗ​ശ്രീ അ​ണി​യി​ച്ചൊ​രു​ക്കി​യ നാ​ട​കം ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി.

പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നും ന​വ​കേ​ര​ള നി​ർ​മി​തി​ക്കു​മാ​യു​ള്ള പ​ണം സ്വ​രൂ​പി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ന​വ​കേ​ര​ള ഭാ​ഗ്യ​ക്കു​റി ഇ​റ​ക്കി​യ​ത്. 250 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല. അ​ടു​ത്ത മാ​സം മൂ​ന്നി​ന് ന​റു​ക്കെ​ടു​ക്കു​ന്ന ലോ​ട്ട​റി​യി​ൽ ല​ക്ഷം പേ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ക.

പ്ര​ള​യ​ത്തി​ന്‍റെ ഭീ​ക​ര​ത​യും ന​വ​കേ​ര​ള നി​ർ​മാ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​ക്കു​ന്ന 15 മി​നി​റ്റു​ള്ള നാ​ട​കം പ്ര​ള​യ​കാ​ല​ത്ത് ക്യാ​ന്പു​ക​ളി​ലു​ണ്ടാ​യ മ​തേ​ത​ര കൂ​ട്ടാ​യ്മ​യും അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പി​ന്നീ​ടു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളും അ​വ​ത​ര​ണ​ത്തി​ലൂ​ടെ എ​ത്തു​ന്നു. പ്ര​കൃ​തി​സം​ര​ക്ഷ​ണം എ​ന്ന ഓ​ർ​മ​പ്പെ​ടു​ത്ത​ലി​ലൂ​ടെ​യാ​ണ് നാ​ട​കം അ​വ​സാ​നി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സി​ന്നി ജോ​സ​ഫ്, നീ​ന ഗി​രീ​ഷ്, ജീ​ജ ഷി​ജു, സിം​ല മോ​ൾ, സി​ന്ധു മോ​ഹ​ന​ൻ, മോ​ള​മ്മ കു​മാ​ര​ൻ, സി​മി ശി​വ​ൻ, എ​ന്നി​വ​രാ​ണ് ക​ലാ സം​ഘ​ത്തി​ലു​ള്ള​ത്. ആ​ലു​വ റ​യി​ൽ​വെ സ്റ്റേ​ഷ​ൻ, പെ​രു​ന്പാ​വൂ​ർ പ്രൈ​വ​റ്റ് ബ​സ്‌​സ്റ്റാ​ൻ​ഡ്, കോ​ത​മം​ഗ​ലം ആ​ലി​ൻ​ചു​വ​ട്, മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ അ​വ​ത​ര​ണം ന​ട​ന്നു. തൃ​പ്പൂ​ണി​ത്തു​റ സ്റ്റാ​ച്യൂ ജം​ഗ്ഷ​ൻ, എ​റ​ണാ​കു​ളം ഹൈ​ക്കോ​ട​തി ജം​ഗ്ഷ​ൻ, ഇ​ട​പ്പ​ള്ളി ലു​ലു മാ​ൾ , കോ​ല​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് നാ​ട​കം ന​ട​ക്കും.

Related posts