ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനത്തിൽ എന്തു വേണമെന്ന് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകാമെന്നുള്ള സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് നിലപാടുമായി എൻഎസ്എസ് രംഗത്തെത്തിയത്.
അതേസമയം, സുപ്രീം കോടതി വിധി നിരാശാജനകമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചെന്നൈ: ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ രംഗത്ത്. ആരാധനയ്ക്ക് സ്ത്രീകൾക്കും പുരുഷനുമുള്ള പ്രത്യേക സംവിധാനം എടുത്തുകളഞ്ഞ കോടതി വിധി ഏറ്റവും മികച്ചതാണ്. ശബരിമലയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കുകതന്നെ വേണമെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.