താന്‍ കാന്‍സറിന്റെ പിടിയിലെന്ന്‌ ബിഗ്ബിയിലെ ‘മേരി ജോണ്‍ കുരിശിങ്കല്‍’ ! മുന്‍ മിസ് ഇന്റര്‍നാഷണല്‍ റണ്ണര്‍അപ്പായ നഫീസ അലിയുടെ ജീവിതം ഇങ്ങനെ…

മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ഒറ്റ ചിത്രത്തിലൂടെതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് നഫീസ അലി. അമല്‍ നിരദ് സംവിധാനം ചെയ്ത ബിഗ്ബിയിലെ മേരി ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകയായ കൂടിയായ നഫീസ അലി തനിക്ക് കാന്‍സറാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. രോഗം അതിന്റെ മൂന്നാം ഘട്ടത്തിലാണ്. കഴിഞ്ഞ ദിവസം സുഹൃത്തും കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കാന്‍സര്‍ വിവരം നഫീസ അലി വെളിപ്പെടുത്തുന്നത്.

തന്റെ വിലപ്പെട്ട സുഹൃത്തിനെ കണ്ടുവെന്നും പെട്ടെന്ന് രോഗവിമുക്തയാകാന്‍ അവര്‍ ആശംസകള്‍ നേര്‍ന്നുവെന്നും നഫീസ അലി ചിത്രത്തോടൊപ്പം കുറിച്ചു. 1972-74 സീസണില്‍ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്ന നഫീസ 1976-ല്‍ പത്തൊന്‍പതാം വയസില്‍ ഫെമിന മിസ്സ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. 1976ലെ മിസ് ഇന്‍ര്‍നാഷണല്‍ മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരിയായി. 1979ല്‍ ശ്യാം ബനഗല്‍ സംവിധാനം ചെയ്ത ജുനൂന്‍ എന്ന ഹിന്ദി ചിത്രത്തില്‍ ശശി കപൂറിന്റെ നായികയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനോദ് ഖന്നക്കൊപ്പം അഭിനയിച്ച ക്ഷത്രിയ (1993), അമിതാഭ് ബച്ചനൊപ്പം വേഷമിട്ട മേജര്‍ സാബ് (1998) തുടങ്ങിയവയാണ് നഫീസയുടെ ശ്രദ്ധേയ ചിത്രങ്ങള്‍.

എയ്ഡ്സ് ബോധവത്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഇന്ത്യ എന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നഫീസ. രാഷ്ട്രീയത്തിലും നഫീസ അലി തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നഫീസ അലി, അതേവര്‍ഷം തന്നെ കോണ്‍ഗ്രസിലേക്ക് തിരികെ പോന്നു. നടിയ്ക്ക് കാന്‍സര്‍ ബാധിച്ച വിവരം അറിഞ്ഞ ഞെട്ടലിലാണ് മലയാളികള്‍.

Related posts