സ്ഥിരം പരിപാടിയായി വ​നി​താ ഹോ​സ്റ്റ​ലി​ന് നേ​രേ ന​ഗ്ന​താ പ്രദർശനം; നിരവധി തവണ നാട്ടുകാർ കൈകാര്യം ചെയ്തിട്ടും നഗ്നത തുടർന്നു; ഒടുവിൽ സംഭവിച്ചത്…


പ​രി​യാ​രം: പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് നേരേ സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് രാ​ജ​രാ​ജേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ പി.​എം. സു​നി​ൽ(47) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​രി​യാ​രം സി​ഐ കെ.​വി. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ രൂ​പ മ​ധു​സൂ​ദ​ന​നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. എ​എ​സ്ഐ​മാ​രാ​യ നൗ​ഫ​ൽ, റൗ​ഫ് തു​ട​ങ്ങി​യ​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ലി​ന് നേ​രേ സാ​മൂ​ഹി​ക ദ്രോ​ഹി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം സം​ബ​ന്ധി​ച്ച പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ വി​ശ​ദീ​ക​ര​ണ റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​യാ​രം പോ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യു​ള്ള ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. സ്ഥി​ര​മാ​യി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന സു​നി​ലി​നെ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ത​ളി​പ്പ​റ​മ്പി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​ണ് ഇ​യാ​ൾ.

Related posts

Leave a Comment