ലു​ലു മാ​ളി​ൽ വീ​ണ്ടും യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം; ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ചെ​ന്നു പ​രാ​തി



കൊ​ച്ചി: കൊ​ച്ചി ലു​ലു മാ​ളി​ൽ വീ​ണ്ടും യു​വ​തി​ക്കു​നേ​രെ അ​പ​മാ​ന​ശ്ര​മം. യു​വാ​വ് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​താ​യി കാ​ട്ടി ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ക്രി​സ്മ​സ് ദി​ന​ത്തി​ൽ മാ​ളി​ലെ ര​ണ്ടാം നി​ല​യി​ൽ​വ​ച്ചു യു​വാ​വ് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണു പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത പോ​ലീ​സ് യു​വാ​വി​നെ തി​രി​ച്ച​റി​യാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, ഇ​തേ ലു​ലു മാ​ളി​ൽ​വ​ച്ച് മ​ല​യാ​ള ന​ടി​ക്കു നേ​ർ​ക്ക് അ​പ​മാ​ന​ശ്ര​മ​മു​ണ്ടാ​യ​തു വാ​ർ​ത്ത​യാ​യി​രു​ന്നു. മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​വു​ക​യും ചെ​യ്തു.

Related posts

Leave a Comment