കു​​ഞ്ഞ​​ൻ സ്കൂ​​ട്ട​​ർ മു​​ത​​ൽ ട്രെ​​യി​​ൻ​​വ​​രെ..! “വ​ണ്ടി​പ്പേ​ട്ട​’യാ​യി നാ​ലു​മ​ണി​ക്കാ​റ്റ്

കോ​​ട്ട​​യം: കു​​ഞ്ഞ​​ൻ സ്കൂ​​ട്ട​​ർ മു​​ത​​ൽ ട്രെ​​യി​​ൻ​​വ​​രെ… കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ളും കാ​​റു​​ക​​ളും ബൈ​​ക്കു​​ക​​ളും മ​​ണ്ണു​​മാ​​ന്തി​​യ​​ന്ത്ര​​വും കൈ​​വി​​ര​​ലി​​ൽ മെ​​ന​​ഞ്ഞ ക​​ലാ​​സൃ​​ഷ്ടി​​ക​​ളാ​​യി കാ​​ഴ്ച​​യു​​ടെ വി​​സ്മ​​യം തീ​​ർ​​ത്തു. മി​​നി​​യേ​​ച്ച​​ർ ക​​ലാ​​രൂ​​പ​​ങ്ങ​​ളു​​ടെ വി​​സ്മ​​യ​​ക്കാ​​ഴ്ച​​ക​​ളൊ​​രു​​ക്കി വ​​ഴി​​യോ​​ര വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​യ നാ​​ലു​​മ​​ണി​​ക്കാ​​റ്റി​​ൽ ഒ​​രു​​ക്കി​​യ ഓ​​പ്പ​​ണ്‍ എ​​ക്സ്പോ കാ​​ണാ​​ൻ ജ​​നം ഒ​​ഴു​​കി​​യെ​​ത്തി.

വാ​​ഹ​​ന​​ങ്ങ​​ളു​​ടെ​​യും ചെ​​റു കെ​​ട്ടി​​ട​​ങ്ങ​​ളു​​ടെ​​യും മാ​​തൃ​​ക​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന ഫേ​​സ് ബു​​ക്ക് കൂ​​ട്ടാ​​യ്മ​​യാ​​യ മി​​നി​​യേ​​ച്ച​​ർ ക്രാ​​ഫ്റ്റേ​​ഷ്സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് നാ​​ലു​​മ​​ണി​​ക്കാ​​റ്റി​​ൽ എ​​ക്സ്പോ സം​​ഘ​​ടി​​പ്പി​​ച്ച​​ത്. പ​​രി​​ചി​​ത​​മാ​​യ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ നേ​​രി​​ൽ ക​​ണ്ട​​പ്പോ​​ൾ ഒ​​റി​​ജി​​ന​​ലി​​നെ വെ​​ല്ലു​​ന്ന രീ​​തി​​യി​​ലു​​ള്ള​​വ​​യാ​​യി​​രു​​ന്നു.

ത​​ങ്ങ​​ളു​​ടെ ഇ​​ഷ്ട വാ​​ഹ​​ന​​മാ​​യ ബു​​ള്ള​​റ്റും ബൈ​​ക്കു​​ക​​ളും കൈ​​യി​​ൽ എ​​ടു​​ത്ത് കു​​ട്ടി​​ക​​ൾ ഫോ​​ട്ടോ​​യെ​​ടു​​ക്കാ​​ൻ മ​​ത്സ​​രി​​ച്ചു. മി​​നി​​യേ​​ച്ച​​ർ ക്രാ​​ഫ്റ്റേ​​ഷ്സ് ഗ്രൂ​​പ്പി​​ൽ അം​​ഗ​​ങ്ങ​​ളാ​​യ വി​​വി​​ധ ജി​​ല്ല​​ക​​ളി​​ൽ നി​​ന്നു​​ള്ള അം​​ഗ​​ങ്ങ​​ളു​​ടെ നൂ​​റു​​ക​​ണ​​ക്കി​​നു മാ​​തൃ​​ക​​ക​​ളാ​​യി​​രു​​ന്നു പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. കെ​​എ​​സ്ആ​​ർ​​ടി​​സി​​യു​​ടെ പ​​ഴ​​യ ബ​​സ് മു​​ത​​ൽ ഏ​​റ്റ​​വും പു​​തി​​യ മോ​​ഡ​​ലാ​​യ ലോ​​ഫ്ളോ​​ർ, സ്കാ​​നി​​യ ബ​​സു​​ക​​ളു​​ടെ മാ​​തൃ​​ക​​ക​​ൾ​​വ​​രെ ഏ​​വ​​രെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു.

Related posts